ദുരിതം കണ്ടില്ലെന്ന് നടിക്കരുത് ; കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്യണമെന്ന് എംപി

കൊല്ലം: ക​ശു​വ​ണ്ടി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക​ക്ക് 2013 വ​രെ​യു​ള​ള ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണം ചെ​യ്യു​മെ​ന്ന പ്ര​ഖ്യാ​പ​നം എ​ത്ര​യും പെ​ട്ടെ​ന്ന് പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്ന്എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് ന​ല്‍​കി. 2013 വ​രെ​യു​ള​ള ഗ്രാ​റ്റു​വി​റ്റി കു​ടി​ശിക തീ​ര്‍​ത്ത് ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ച്ച് പ്ര​സ്താ​വ​ന ന​ല്‍​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി തു​ക വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണം ചെ​യ്യാ​ത്ത​തു മൂ​ലം തൊ​ഴി​ലാ​ളി​ക​ള്‍ ദു​രി​ത​ത്തി​ലാ​ണ്. മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​റ​യു​മ്പോ​ഴും ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗ്രാ​റ്റു​വി​റ്റി ന​ല്‍​കു​ന്ന​തി​നു​ള​ള തീ​രു​മാ​നം നാ​ളി​തു​വ​രെ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

ക​ശു​വ​ണ്ടി കോ​ര്‍​പ്പ​റേ​ഷ​ന്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ സ്വ​കാ​ര്യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ക്കാ​ല​യ​ള​വി​ലെ ഗ്രാ​റ്റു​വി​റ്റി ന​ല്‍​കു​വാ​നു​ള​ള ബാ​ധ്യ​ത ക​ശു​വ​ണ്ടി കോ​ര്‍​പ്പ​റേ​ഷ​നാ​ണ്.

കൊ​ല്ലം സ​ണ്‍​ഫു​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള നി​ര​വ​ധി ക​മ്പ​നി​ക​ളി​ലെ 100 ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഗ്രാ​റ്റു​വി​റ്റി ന​ല്‍​കേ​ണ്ട​ത്.

1988 മു​ത​ല്‍ 1994 വ​രെ​യു​ള​ള കാ​ല​ഘ​ട്ട​ത്തി​ലെ വി​വി​ധ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി ന​ല്‍​കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി.​ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment