ഗ്രീ​ൻ എ​യ​ർ​പോ​ർ​ട്ടാ​ക്കാ​ൻ  കണ്ണൂർ ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ​യ്ക്ക് സ​മീ​പം പു​ല്ല് വ​ച്ചു​പി​ടി​പ്പി​ച്ചുതുടങ്ങി 

മ​ട്ട​ന്നൂ​ർ: ഗ്രീ​ൻ എ​യ​ർ​പോ​ർ​ട്ടാ​യ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​ല്ലും വൃ​ക്ഷ​ത്തൈ​ക​ളും വ​ച്ചു പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. റ​ൺ​വേ​യ്ക്ക് സ​മീ​പം പു​ല്ലും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ത്തു വൃ​ക്ഷ തൈ​ക​ളു​മാ​ണ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.

റ​ൺ​വേ, എ​യ​ർ ക​ൺ​ട്രോ​ൾ കെ​ട്ടി​ടം, ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗ് എ​ന്നി​വ​യു​ടെ സ​മീ​പ​ത്തു ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ത്തു പു​ൽ​ചെ​ടി​ക​ളാ​ണ് വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​ത്. കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും പ്ര​ദേ​ശ​ത്തു ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ത്തു​മാ​യി കൊ​ന്ന, മ​ണി​മ​രു​തി​ന്‍റെ തൈ​ക​ളു​മാ​ണ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.

പ​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ ചേ​ക്കേ​റാ​തി​രി​ക്കാ​നാ​ണ് പ​ഴ​വ​ർ​ഗ ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​തെ ഒ​ഴി​വാ​ക്കി​യ​ത്. ക​ണ്ണ​വം വ​ന​ത്തി​ൽ നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20,000ത്തി​ല​ധി​കം വൃ​ക്ഷ തൈ​ക​ൾ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നു രാ​മ​ച്ച​വും വ​ച്ചു പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts