വി​വാ​ഹം വെ​ള്ള​ത്തി​ലാ​യി: താ​ലി കെ​ട്ടാ​ൻ മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കി വ​ര​ൻ; കേ​സെ​ടു​ത്ത് പോ​ലീ​സ്

മ​ദ്യ​പി​ച്ചെ​ത്തി വി​വാ​ഹ​ത്തി​ന് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ വ​ര​നെ ക​ല്യാ​ണ വേ​ഷ​ത്തി​ൽ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടാ​തെ വ​ധു പി​ന്മാ​റി​യ​തോ​ടെ വി​വാ​ഹം മു​ട​ങ്ങു​ക​യും ചെ​യ്തു.

പ​ത്ത​നം​തി​ട്ട ത​ടി​യൂ​രി​ലാ​ണ് സം​ഭ​വം. കല്യാണ സ്ഥലത്തെത്തിയ വ​ര​ൻ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ പോ​ലും പാ​ടു​പെ​ടു​ക​യാ​യി​രു​ന്നു. ഒരു വിധത്തിൽ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വ​ര​ൻ മ​ദ്യ ല​ഹ​രി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും തു​ട​ങ്ങി.

തു​ട​ർ​ന്ന് മ​ദ്യ​പി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്ന വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ച​താ​യി വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

വി​ദേ​ശ​ത്ത് നി​ന്നും വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു വ​ര​ൻ. ഇ​യാ​ൾ രാ​വി​ലെ മു​ത​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് 6 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞ​ത്.

Related posts

Leave a Comment