ഇതിനെ മലയാളത്തില്‍ ‘മറ്റേപ്പണി’ എന്നു പറയും സഹോ ഡച്ചില്‍ എന്തു പറയുമെന്നറിയില്ല; ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ട് ഗോവയിലേക്ക് പോയ സിഫ്‌നിയോസിനെ പരിഹസിച്ച് ഷൈജു ദാമോദരന്‍

ഈ ഐഎസ്എലില്‍ നിരങ്ങി നീങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനിട്ട് കിട്ടിയ എട്ടിന്റെ പണിയാണ് ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടത്. പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ കൈയ്യൊഴിഞ്ഞതോടെ നാഥനില്ലാക്കളരിയായ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചു കൊണ്ടു വരാന്‍ പുതിയ പരിശീലകന്‍ ഡേവിഡ് ജയിംസ് കഠിന പരിശ്രമം നടത്തുന്നതിനിടയിലാണ് സിഫ്‌നിയോസ് മറുകണ്ടം ചാടിയത്.

ദേശീയ ടീമിലേക്ക് അവസരം കിട്ടിയതിനെ തുടര്‍ന്നാണ് സിഫിനിയോസ് ടീം വിട്ടതെന്ന വാര്‍ത്ത പുറത്തു വന്നിരിന്നുവെങ്കിലും മറുകണ്ടം ചാടി എഫ്സി ഗോവയിലേക്കായിരുന്നു സിഫിനിയോസ് പോയത്. സിഫിനിയോസിനെ വിമര്‍ശിച്ച് കമന്റേറ്റര്‍ ഷൈജു ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വെറലാവുകയാണ്. കൂടുതല്‍ കാശുകിട്ടുമെന്നു പ്രതീക്ഷിച്ച് ഗോവയിലേക്ക് ചാടിയ സിഫ്‌നിയോസിന്റെ പ്രവൃത്തി തീര്‍ത്തും മോശമായെന്നും മലയാളത്തില്‍ ഇതിന് ‘ മറ്റേപ്പണി’ എന്നാണ് പറയുന്നതെന്നും ഷൈജു പറഞ്ഞു.

Related posts