വിവാഹത്തിന് അടിച്ചു പൂക്കുറ്റിയായി എത്തിയ വരന്‍ വധുവിന്റെ അമ്മാവനിട്ട് നല്ല പെട പെടച്ചു ! ഇതു കണ്ട വധു വിവാഹത്തില്‍ നിന്നു പിന്മാറി; ഒടുവില്‍ വരനെയും സംഘത്തിനെയും പോലീസ് പൊക്കി; സംഭവം ഇങ്ങനെ…

ഭാഗല്‍പൂര്‍: മൂക്കറ്റം മദ്യപിച്ച് എത്തിയ മദ്യപിച്ച് എത്തിയ വരന്‍ വധുവിന്റെ അമ്മാവനെ പൊതിരെ തല്ലി. ഇതു കണ്ട വധു വിവാഹത്തില്‍ നിന്നു പിന്മാറുകയും ചെയ്തു. ബിഹാറിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. പോലീസ് കോണ്‍സ്റ്റബിളായ ഉദയ്‌രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച രാത്രിയാണ് നടക്കാനിരുന്നത്.

വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രസൂണ്‍ കുമാര്‍ രാജക്കുമായി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുവാന്‍ വധു തീരുമാനിച്ചത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് ഇയാള്‍ക്കെതിരേ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതില്‍ പോലീസ് വരനെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.പെണ്‍കുട്ടിയുടെ തീരുമാനത്തിന് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പോലീസ് പറയുന്നു.

Related posts