പ്രായം 57 ആയെങ്കിലും ഇന്നും ഇന്ത്യന്‍ യുവതയുടെ ഹരമാണ് സല്മാന് ഖാന്. സല്‍മാന്‍ഖാന്റെ സിനിമകള്‍ നിര്‍മാതാവിന് ഒരിക്കലും നഷ്ടമുണ്ടാക്കാറുമില്ല. സല്മാന് ഖാന് പോലീസ് വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ദബാങ്. മിടുക്കനായ പോലീസ് ഉദ്യോഗസ്ഥന് ചുള്‍ബുള്‍ പാണ്ഡെയെ ആണ് സല്മാന് ഖാന് അവതരിപ്പിച്ചത്. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ അരങ്ങേറ്റം നടത്തിയത്. ബോളിവുഡിലെ ഏറ്റവും മികച്ച പോലീസ് കഥകളിലൊന്നായാണ് ദബാങിനെ വിലയിരുത്തുന്നത്. ദബാങില് അഭിനയിക്കുമ്പോള്‍ സൊനാക്ഷിയ്ക്ക് 20 വയസുമാത്രമായിരുന്നു പ്രായം. സല്മാന്ഖാനാകട്ടെ 45കാരനും. തന്നെ സോനാക്ഷി അങ്കിളെന്നാണ് വിളിച്ചിരുന്നതെന്ന് പറയുകയാണ് സല്മാന്. 16-17 വയസു മുതലേ സോനാക്ഷിയെ തനിക്കറിയാമെന്നും താരം സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ സോനാക്ഷി തന്നെ സല്മാന് അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് സോനാക്ഷിക്കിപ്പോള് തന്നെ എന്താണ് വിളിക്കേണ്ടതെന്നറിയില്ല, അതുകൊണ്ട് ഒന്നും വിളിക്കാറുമില്ല എന്നുമാണ്…
Read MoreTag: uncle
ഉലക്ക കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു ! അമ്മാവന് കസ്റ്റഡിയില്‍…
അടിപിടിയ്ക്കിടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് യുവാവിന് മരണം. കൊല്ലത്താണ് സംഭവം. തൃക്കരുവ മണലിക്കട വാര്‍ഡിലെ വാടക വീട്ടില്‍ താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തില്‍ ബിനുവിന്റെ അമ്മാവന് കരുവ സ്വദേശി വിജയകുമാറിനെ (48) കൊല്ലം അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു, പെയിന്റിങ് തൊഴിലാളികളായ ബിനുവിനും അമ്മാവന് വിജയകുമാറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ദിവസവും മദ്യപിച്ച ശേഷം രാത്രി വഴക്കുണ്ടാക്കാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ജോലികഴിഞ്ഞെത്തിയ ബിനുവും വിജയകുമാറും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreസഹോദരനില്‍ നിന്ന് രക്ഷതേടി എത്തിയത് അമ്മാവന്റെ വീട്ടില്‍…എന്നാല്‍ അമ്മാവനും ! പത്തനംതിട്ടയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചുപേര്‍…
പത്തനംതിട്ടയില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു വര്‍ഷത്തില്‍ അധികമായി പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേരാണ് ആകെ പ്രതികള്‍. ഒരു പ്രതി ഒളിവിലാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പോലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പറയുന്നത്.…
Read Moreവിവാഹത്തിന് അടിച്ചു പൂക്കുറ്റിയായി എത്തിയ വരന് വധുവിന്റെ അമ്മാവനിട്ട് നല്ല പെട പെടച്ചു ! ഇതു കണ്ട വധു വിവാഹത്തില്‍ നിന്നു പിന്മാറി; ഒടുവില്‍ വരനെയും സംഘത്തിനെയും പോലീസ് പൊക്കി; സംഭവം ഇങ്ങനെ…
ഭാഗല്പൂര്: മൂക്കറ്റം മദ്യപിച്ച് എത്തിയ മദ്യപിച്ച് എത്തിയ വരന് വധുവിന്റെ അമ്മാവനെ പൊതിരെ തല്ലി. ഇതു കണ്ട വധു വിവാഹത്തില്‍ നിന്നു പിന്മാറുകയും ചെയ്തു. ബിഹാറിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. പോലീസ് കോണ്‍സ്റ്റബിളായ ഉദയ്രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച രാത്രിയാണ് നടക്കാനിരുന്നത്. വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന് പ്രസൂണ്‍ കുമാര്‍ രാജക്കുമായി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുവാന് വധു തീരുമാനിച്ചത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് ഇയാള്‍ക്കെതിരേ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഇതില്‍ പോലീസ് വരനെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.പെണ്‍കുട്ടിയുടെ തീരുമാനത്തിന് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പോലീസ് പറയുന്നു.
Read Moreവിഷമങ്ങള്‍ ഒന്നും അവള് പുറത്തു കാണിച്ചിരുന്നില്ല !മറ്റാര്‍ക്കും അറിയാത്ത ചില പ്രശ്നങ്ങള്‍ ശ്രീദേവിക്കുണ്ടായിരുന്നു; നടിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവന് രംഗത്ത
ബോളിവുഡിലെ നിത്യഹരിത നായിക ശ്രീദേവിയുടെ മരണശേഷവും അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടലില്‍ ബാത്ടബ്ബില്‍ വീണു ശ്രീദേവി മരിച്ചുവെന്ന വാര്‍ത്ത ഇന്നും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് അമ്മാവന് വേണുഗോപാല്‍ റെഡ്ഡി നടത്തിയ ചില വെളിപ്പെടുത്തുകലാണ് ആരാധകരെയാകെ അമ്പരപ്പിക്കുന്നത്.ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ വേണുഗോപാല്‍ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണിപ്പോള്‍. സംഗതിയെല്ലാം സത്യമാണോ അതോ ശ്രീദേവിയുടെ മരണത്തെ പലരും മുതലെടുക്കുകയാണോ എന്ന സംശയവും പലര്‍ക്കുമുണ്ട്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തിന് അവരുടെ അമ്മയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞിരുന്നത്. വിവാഹിതനായിരുന്ന ബോണി ഭാവി മരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറാന് തയാറായിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു. സൗന്ദര്യസംരക്ഷണത്തിനായി…
Read More