ഞാനും ഒന്നും പറയാനില്ലായും! ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രു; പക്രു കൂടി വിളിച്ചതോടെ ബിജുക്കുട്ടന്റെ ‘ഒന്നും പറയാനില്ല’ എന്ന പേരിന് സ്ഥീരീകരണമായി എന്ന് ട്രോളന്മാരും

ഫ്ളവേഴ്സ് ചാനലിലെ ഏറ്റവും കൂടുതല്‍ ജനപ്രിയമായ പരിപാടിയാണ് കോമഡി ഉത്സവം. മിഥുന്‍ രമേശ് അവതാരകനായ, ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ഈ പരിപാടിയില്‍ ടിനി ടോം, ബിജുക്കുട്ടന്‍ ഗിന്നസ് പക്രു എന്നിവരാണ് കോമഡി ഉത്സവത്തിലെത്തുന്ന കലാകാരന്മാരുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നത്. ഈ പരിപാടിയിലെ ഇവരുടെ ചില പ്രയോഗങ്ങള്‍ ട്രോള്‍ ലോകവും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

എല്ലാ കലാകാരന്മാരേയും ഹൃദ്യമായി അഭിനന്ദിച്ചുകൊണ്ട് ‘വാവ്’ എന്നു പറയുന്ന മിഥുനും, മികച്ച പ്രകടനം നടത്തുന്ന കലാകാരന്മാരെ അഭിനന്ദിച്ചുകൊണ്ട് ‘ഒന്നും പറയാനില്ല’ എന്നു പറയുന്ന ബിജുക്കുട്ടനുമാണ് പ്രധാനമായും ട്രോള്‍ലോകത്തെ താരങ്ങള്‍. ഇപ്പോഴിതാ ബിജുക്കുട്ടനെ ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി അജയ് കുമാറെന്ന സാക്ഷാല്‍ ഗിന്നസ് പക്രുവും രംഗത്തെത്തിയിരിക്കുന്നു. ട്രോള്‍ലോകത്തെ ചലനങ്ങള്‍ താരങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവുകൂടിയാണ് പക്രുവിന്റെ പോസ്റ്റ്.

‘ഞാനും ഒന്നും പറയാനില്ലായും’ എന്ന അടിക്കുറിപ്പോടെ ബിജുക്കുട്ടനൊപ്പമുള്ള ചിത്രമാണ് പക്രു തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്രുവിന്റെ പോസ്റ്റോടെ ബിജുക്കുട്ടന് ‘ഒന്നും പറയാനില്ലാ’ എന്ന പേര് ‘ഔദ്യോഗികമായി’ കിട്ടി എന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍.

Related posts