ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം! മികച്ച പ്രകടനം കാഴ്ചവച്ച് കോണ്‍ഗ്രസ്സ്; മോദിയുടെ തട്ടകത്തില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ അരങ്ങേറുന്നത്, കനത്ത പോരാട്ടം. 77 സീറ്റില്‍ ബി.ജെ.പിയും 88 സീറ്റില്‍ കോണ്‍ഗ്രസും മുന്നേറുന്നതായാണ് പുറത്തുവരുന്ന ലീഡ് നില. വോട്ടെണ്ണി തുടങ്ങിയയുടന്‍ ബി.ജെ.പി വ്യക്തമായ ലീഡ് നേടിയെങ്കിലും ആദ്യ 25 മിനിട്ടിനുള്ളില്‍ തന്നെ കോണ്‍ഗ്രസും ചിത്രത്തിലേക്ക് എത്തുകയായിരുന്നു.

ഹിമാചലില്‍ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. അട്ടിമറിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഫലപ്രഖ്യാപനത്തെ വീക്ഷിക്കുമ്പോള്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി. ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.

2012 ലെ സീറ്റു നിലയനുസരിച്ച് ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 115 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിനു 61 ഉം. രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് ഗുജറാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേവല ഭൂരുപക്ഷം നേടി ബിജെപി അധികാരത്തില്‍ എത്തും എന്ന് ഏകദേശം ഉറപ്പിച്ച സമയത്ത്, കോണ്‍ഗ്രസ്സ മികച്ച രീതിയില്‍ കയറിവരികയും ബിജെപിയുടെ ലീഡുനില കുറയുകയുമായിരുന്നു.

 

Related posts