ഗു​രു​വാ​യൂ​രി​ൽ ക​ല​ശ​ച്ച​ട​ങ്ങി​നി​ടെ ത​ന്ത്രി ചെ​യ​ർ​മാ​നെ മാ​റ്റി​നി​ർ​ത്തി; വിശദീകരണം ചോദിച്ച ചെയർമാനോട് തന്ത്രി പറഞ്ഞ മറുപടിയിങ്ങനെ…

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഭ​ഗ​വ​തി​ക്കു ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ​ക്കി​ടെ ത​ന്ത്രി ചെ​യ​ർ​മാ​നെ മാ​റ്റി​നി​ർ​ത്തി. ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ചെ​യ​ർ​മാ​ൻ ത​ന്ത്രി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി.തിങ്കളാഴ്ച ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞ് ആ​ചാ​ര്യ​വ​ര​ണ​ത്തി​നു​ശേ​ഷം ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​തോ​ടെ​യാ​ണു ത​ന്ത്രി ചേ​ന്നാ​സ് ശ്രീ​കാ​ന്ത് ന​ന്പൂ​തി​രി​പ്പാ​ട് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സി​നോ​ടു മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭ​ഗ​വ​തി​യു​ടെ വാ​തി​ൽ​മാ​ട​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്. വാ​തി​ൽ​മാ​ട​ത്തി​ന്‍റെ ഇ​ട​വ​ഴി​യു​ടെ അ​റ്റ​ത്താ​ണു ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സും ഏ​താ​നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും നി​ന്നി​രു​ന്ന​ത്. നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നു ചെ​യ​ർ​മാ​ൻ ഏ​താ​നും അ​ടി മു​ന്നി​ലേ​ക്കു നി​ന്ന​തോ​ടെ​യാ​ണു ത​ന്ത്രി മാ​റി​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച് ചെ​യ​ർ​മാ​ൻ പി​ന്നാ​ക്കം മാ​റി​നി​ന്നു.

പി​ന്നീ​ട് ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ് ത​ന്ത്രി​യോ​ട് എ​ന്താ​ണു മാ​റി​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ കാ​ര​ണ​മെ​ന്നു ചോ​ദി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്കി​ടെ അ​ശു​ദ്ധി ഉ​ണ്ടാ​ക​രു​തെ​ന്നു ക​രു​തി​യാ​ണു മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​രു​ന്ന ത​ന്ത്രി ചേ​ന്നാ​സ് ഹ​രി ന​ന്പൂ​ത​രി​പ്പാ​ട് മ​റു​പ​ടി ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ച് ത​ന്ത്രി​യും ചെ​യ​ർമാ​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.

എ​ന്നാ​ൽ ച​ട​ങ്ങു​ക​ൾ​ക്ക് അ​ശു​ദ്ധി ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല​ല്ല നി​ന്ന​തെ​ന്നും വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം വേ​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts