സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​​നുള്ളിലെ തൂ​ങ്ങിമ​ര​ണം; പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: സി​പി​എം ഭ​രി​ക്കു​ന്ന പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വാ​ദ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ പ്ലാ​ന്‍റി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സം​ബ​ന്ധി​ച്ച് ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി.

നേ​ര​ത്തേ വി​ഷ​പ്പു​ക ശ്വ​സി​ച്ചാ​ണ് റ​സാ​ഖ് പ​യ​മ്പ്രോ​ട്ടി​ന്‍റെ സ​ഹോ​ദ​ര​ൻ ബ​ഷീ​ർ മ​ര​ണ​പ്പെ​ട്ട​തെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പേ​ൾ ബ​ന്ധു​ക്ക​ൾ പ​റ​യു​ക​യു​ണ്ടാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് പ്ലാ​ന്‍റി​ന് സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധി ത​വ​ണ റ​സാ​ഖ് പ​ഞ്ചാ​യ​ത്തി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും അ​ദ്ദേ​ഹം ന​ൽ​കി​യ അ​പേ​ക്ഷ സി ​പി എം ​ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ മ​നം നൊ​ന്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ തൂ​ങ്ങി മ​രി​ച്ച​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യു​ടെ ഫ​ല​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ര​ണ്ട് ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ഗൗ​ര​വ​മേ​റി​യ​താ​ണ് ഇ​തി​നു കാ​ര​ണ​ക്കാരായവരെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രണം.

ഇ​ക്കാ​ര്യ​ത്തി​ൽ ഐ​ജി​യി​ൽ കു​റ​യാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ പ്ലാ​ന്‍റി​ന് പ്ര​ദേ​ശ​ത്ത് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment