20 ല​ക്ഷം രൂ​പയുടെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ പി​ടി​കൂ​ടി​യ സംഭവം; ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: 20 ല​ക്ഷം രൂ​പാ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​പി​ടി​കൂ​ടി​യ​കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. തേ​ജ​സ് ന​ഗ​ർ – 151 ൽ ​ഷാ​നൂ​ർ മ​ൻ​സി​ലി​ൽ ബി​നോ​യ് ഷാ​നൂ​ർ (40), വ​ട​ക്കേ​വി​ള വ​യ​ലി​ൽ വീ​ട്ടി​ൽ ഷു​ഹൈ​ബ് (45) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം സി​റ്റി പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​ര​വി​പു​രം പ​ള്ളി​മു​ക്ക് പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​ന് സ​മീ​പം തേ​ജ​സ് ന​ഗ​ർ 152 നെ​ടി​യ​വി​ള വീ​ട്ടി​ൽ നൗ​ഫാ കോ​യ ത​ങ്ങ​ളു​ടെ കോ​ന്പൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​റ്റാ എ​യ്സ് വാ​ഹ​ന​ത്തി​ൽ നി​ന്നും സ​മീ​പ​ത്തെ ഷാ​നൂ​ർ മ​ൻ​സി​ലി​ൽ ബി​നോ​യ് ഷാ​നൂ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ൽ നി​ന്നും 24 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ചി​രു​ന്ന 60000 പാ​ക്ക​റ്റോ​ളം വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട 20 ല​ക്ഷം രൂ​പാ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​ണ് പി​ടി​കൂ​ടി​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി.​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം സി​റ്റി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി ന​സീ​ർ എം ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​വി​പു​രം എ​സ്ഐ അ​നീ​ഷ്, ഡി​സ്ട്രി​ക്ട് അ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ജ​യ​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സീ​നു, സ​ജു, ബൈ​ജു ജെ​റോം മ​നു, ര​തീ​ഷ്, റി​ബു, ലി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment