അ​ര ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ

പ​ത്ത​നാ​പു​രം : നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റു വ​ന്ന​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ജം​ഗ്ഷ​നി​ൽ സ്റ്റേ​ഷ​ന​റി വ്യാ​പാ​രം ന​ട​ത്തി​വ​ന്ന ഷ​റ​ഫു​ദ്ദീ​നെ (62) യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​സ്കൂ​ള്‍ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക​ട​ക്കം പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ല്കു​ന്ന​താ​യി കൊ​ല്ലം എ​സ്.​പി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നാ​പു​രം എ​സ്.​ഐ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​തി​ന​ഞ്ചോ​ളം ക​വ​ർ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​ഞ്ച​ള​ളൂ​രി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50000 രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഷ​റ​ഫു​ദ്ദീ​ൻ മു​ൻ​പും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വ​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും എ​സ്.​ഐ പു​ഷ്പ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts