ആലപ്പുഴ: പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച 54 കാരനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. എട്ടിന് ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം.
ചേർത്തല മരുത്തോർവട്ടം നടുവിലേ പൊള്ളയിൽ വിശ്വനാഥനാണ് അറസ്റ്റിലായത്. മാരാരിക്കുളം എസ്ഐ എം. ആനന്ദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, ബൈജു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
