എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല ! സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി…

ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി എകെജി സെന്ററില്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.

ഇന്നലെ രാത്രി ഏഴ് മണിക്ക് എല്ലാ വീടുകളിലും ദീപശിഖ കൊളുത്തി വിജയദിവസം ആഘോഷിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയത്.

38460 രോഗികള്‍ പുതിയതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു…

PPE കിറ്റ് അണിഞ്ഞ് ആബുലന്‍സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്….

38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല…

ഒരുപാട് പേജുകള്‍ ഉള്ള തടിച്ച പുസ്തകങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്… ക്ഷമിക്കുക.

Related posts

Leave a Comment