ഇ​ഷ മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്ഇ​ങ്ങ​നെ…


മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്. നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യി എ​ത്തി​യ​ത് ഇ​ഷ ത​ൽ​വാ​റാ​യി​രു​ന്നു.

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് അ​ന്ന് അ​ത്ര പ​രി​ചി​ത മു​ഖ​മാ​യി​രു​ന്നി​ല്ല ഇ​ഷ. ആ ​ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ ന​ടി മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം മ​ല​യാ​ള​ത്തി​ൽ എ​ത്തി​യ​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് അ​ഭി​നേ​താ​വും കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ദി​നേ​ഷ് പ്ര​ഭാ​ക​ർ.

ഇ​ഷ ത​ല്‍​വാ​റി​നെ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് താ​നാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.ഇ​ഷ ത​ല്‍​വാ​റി​നെ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ഞാ​നാ​യി​രു​ന്നു. ധാ​ത്രി​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നാ​ണ് ബോം​ബെ​യി​ല്‍ നി​ന്ന് ഇ​ഷ​യെ കൊ​ണ്ടു​വ​ന്ന​ത്.

ആ ​സ​മ​യ​ത്താ​ണ് വി​നീ​ത് പ​റ​യു​ന്ന​ത് പു​തി​യ സി​നി​മ​യി​ലേ​ക്ക് ഒ​രു നാ​യി​ക​യെ വേ​ണം, പ​ര​സ്യ​ങ്ങ​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ച ഏ​തെ​ങ്കി​ലും കു​ട്ടി​യു​ണ്ടോ എ​ന്നു ചോ​ദി​ക്കു​ന്ന​ത്. എ​ന്‍റെ പ​ര​സ്യ​ത്തി​ന്‍റെ കാ​മ​റാ​മാ​നാ​ണ് ന​മ്മ​ള്‍ അ​ന്ന് കൊ​ണ്ടു​വ​ന്ന കു​ട്ടി​യി​ല്ലേ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്.

അ​ങ്ങ​നെ​യാ​ണ് ഇ​ഷ​യെ ബ​ന്ധ​പ്പെ​ടു​ന്ന​തും പി​ന്നീ​ട് ത​ട്ട​ത്തി​ൻ മ​റ​യ​ത്തി​ന്‍റെ ഓ​ഡീ​ഷ​നി​ൽ എ​ത്തു​ന്ന​തും- ദി​നേ​ഷ് അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.ത​ട്ട​ത്തി​ൽ മ​റ​യ​ത്തി​നു ശേ​ഷം മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ന​ടി എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ നി​വി​ൻ പോ​ളി – ഇ​ഷ ത​ൽ​വാ​ർ കൂ​ട്ടുകെ​ട്ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യു​മാ​യി​രു​ന്നു.

ഇ​രു​വ​രു​ടേ​യും കോ​മ്പോ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.ത​ട്ടത്തി​ൻ മ​റ​യ​ത്തി​നു ശേ​ഷം ബാം​ഗ്ലൂ​ർ ഡേ​യ്സി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് എ​ത്തി​യി​രു​ന്നു.​അ​ൽ​പം നെ​ഗ​റ്റീ​വ് ഷെ​യ്ഡു​ള്ള മീ​നാ​ക്ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​ഷ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

നി​വി​ൻ പോ​ളി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പ​റ്റി​ച്ചി​ട്ട് പോ​കു​ന്ന മീ​നാ​ക്ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. മീ​നാ​ക്ഷി എ​ന്ന ക​ഥാ​പാ​ത്രം ത​നി​ക്ക് ആ​ഗ്ര​ഹി​ച്ചു കി​ട്ടി​യ റോ​ളാ​യി​രു​ന്നു എ​ന്ന് ഇ​ഷ മു​ന്പ് ന​ൽ​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. -പി​ജി

Related posts

Leave a Comment