ജോലിസംബന്ധമായ തർക്കം അവസാനിച്ചതു യുവാവിന്‍റെ കൊലപാതകത്തിൽ; ഹരിപ്പാട്ട് നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ


ഹ​രി​പ്പാ​ട്: യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ കൂ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ജോ​ലി സം​ബ​ന്ധ​മാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ചി​ങ്ങോ​ലി നെ​ടി​യാ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ക്ര​മ​ന്‍റെ മ​ക​ൻ ജ​യ​റാം (30) ചി​ങ്ങോ​ലി വാ​യ​ന​ശാ​ല ജം​ഗ്ഷ​ന് സ​മീ​പം കൂ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ചി​ങ്ങോ​ലി ത​റ​വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ ഹ​രീ​ഷ് (30), ക​ലേ​ഷ് ഭ​വ​ന​ത്തി​ൽ ക​ലേ​ഷ് (29) എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് പ്ര​ദേ​ശ​ത്ത് നി​ന്നു​മാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​വൈ​എ​സ്പി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ കു​ള​ന​ട​യ്ക്ക് അ​ടു​ത്ത് ഒ​രു വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​വി​ടെ യെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

അ​ടു​ത്ത വീ​ട്ടി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് ക​ലേ​ഷി​ന്‍റ ബ​ന്ധു​വീ​ട്ടി​ൽ ഉ​ണ്ടെ​ന്ന് മ​ന​‌​സി​ലാ​ക്കി പോ​ലീ​സ് അ​വി​ടെ എ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ ഇ​ന്ന​ലെ സം​ഭ​വസ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​മു​ള്ള ഇ​ട​റോ​ഡി​ലെ ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു.

കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​തി​ക​ളും ജ​യ​റാ​മും ചി​ങ്ങോ​ലി​യി​ൽ ഉ​ള്ള ക​രാ​റു​കാ​ര​നൊ​പ്പ​മാ​ണ് ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന​ത്. പ്ര​തി​ക​ൾ ജോ​ലി​ക്ക് വ​ന്ന​തോ​ടെ ത​ന്നെ ജോ​ലി​ക്ക് വി​ളി​ക്കു​ന്നി​ല്ലെ​ന്ന പേ​രി​ൽ ക​രാ​റു​കാ​ര​നും ജ​യ​റാ​മും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ ദി​വ​സം ജ​യ​റാ​മും ക​ലേ​ഷും ത​മ്മി​ൽ ക​ള്ള് ഷാ​പ്പി​ൽ വെ​ച്ച് വാ​ക്ക് ത​ർ​ക്ക​വും ഉ​ണ്ടാ​യി. സം​ഭ​വം ന​ട​ന്ന ദി​വ​സം ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ജ​യ​റാ​മി​നെ വെ​ല്ലു​വി​ളി​ച്ച് ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വു​ക​യും ഹ​രീ​ഷ് ക​ത്തി കൊ​ണ്ട് ജ​യ​റാ​മി​ന്‍റെ ഇ​ട​തു​കാ​ലി​ൽ കു​ത്തു​ക​യും ചെ​യ്തു.

ജ​യ​റാം വീ​ണ​തോ​ടെ പ്ര​തി​ക​ൾ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ക​രീ​ല​കു​ള​ങ്ങ​ര സി​ഐ എ​സ്.​എ​ൽ. അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ മ​ണി​ക്കു​ട്ട​ൻ, ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ബി​നു, ഇ​ല്ല്യാ​സ്, റി​നു ഉ​മ്മ​ൻ, ഷാ​ജി, പ്ര​ദീ​പ്, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment