രണ്ടു വർഷത്തെ കാത്തിരിപ്പ് ഒടുവിൽ പൊളിഞ്ഞു വീണു;സ്കൂ​ൾ വ​ള​പ്പി​ലെ അ​പ​ക​ട​നി​ല​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി

ഹ​രി​പ്പാ​ട്: ഒ​ടു​വി​ൽ വ​ഴു​താ​നം സ്‌​കൂ​ളി​ലെ ആ​ശ്വാ​സ ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം പൊ​ളി​ച്ചു തുടങ്ങി. ന​ട​പ​ടി ര​ണ്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷമാണ്. പ​ള്ളി​പ്പാ​ട് വ​ഴു​താ​നം ഗ​വ.​യു​പി സ്‌​കൂ​ളി​ലെ അ​പ​ക​ട​നി​ല​യി​ലാ​യ ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കു​ന്ന​ത്.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ര​ണ്ടു വ​ർ​ഷ​മെ​ടു​ത്തു. കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നും ആ​ൽ​മ​രം വ​ള​ർ​ന്നും അ​പ​ക​ട നി​ല​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2018 മേ​യി​ൽ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ന് ക​ത്തു ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നു. തു​ട​ർ​ന്ന് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ക​രാ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ണ​ക്കെ​ടു​പ്പു​ക​ൾ പ​ല​പ്പോ​ഴും ന​ട​ത്തി​യെ​ങ്കി​ലും ക​രാ​റാ​യി​ല്ല. ഇ​പ്പോ​ൾ ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി.

വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​ണ് 40 വ​ർ​ഷം മു​ൻ​പ് സ്‌​കൂ​ൾ വ​ള​പ്പി​ൽ ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ടം ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ക​ളി​ക്കാ​ൻ പോ​ലും പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത് അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു. കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ന് ക​ത്തും ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment