വി​ശ്വ​സു​ന്ദ​രി പട്ടം അണിഞ്ഞ് പ​ഞ്ചാ​ബി സു​ന്ദ​രി ഹ​ർ‌​നാ​സ് സ​ന്ധു ; നേ​ട്ടം 21 വ​ർ​ഷ​ത്തി​നു ശേ​ഷം

 

എ​യ്‌​ലാ​റ്റ് (ഇ​സ്ര​യേ​ൽ): ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള 21കാ​രി ഹ​ർ‌​നാ​സ് സ​ന്ധു​വാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​സ്ര​യേ​ലി​ലെ എ​യ്‌​ലാ​റ്റി​ൽ ന​ട​ന്ന 70-ാമ​ത് മി​സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വെ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​ക്ക​ൻ‌​ഡ് റ​ണ്ണ​റ​പ്പു​മാ​യി. മു​ൻ വി​ശ്വ​സു​ന്ദ​രി മെ​ക്സി​ക്കോ​യി​ൽ നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മെ​സ​യാ​ണ് സ​ന്ധു​വി​നെ കി​രീ​ട​മ​ണി​യി​ച്ച​ത്.

ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. സു​സ്മി​ത സെ​ന്നും(1994) ലാ​റ ദ​ത്ത​യു​മാ​ണ്(2000) ഇ​തി​നു മു​മ്പ് ഇ​ന്ത്യ​യ്ക്കാ​യി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ.

നി​ല​വി​ൽ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യാ​യ ഹ​ർ​നാ​സ് സ​ന്ധു ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ പ​ട്ടം സ്വ​ന്ത​മാ​ക്കി‍​യ​ത്.

2019ൽ ​ഫെ​മി​ന മി​സ് ഇ​ന്ത്യ പ​ഞ്ചാ​ബ് പ​ട്ടം നേ​ടി​യ ഹ​ർ​നാ​സ് നി​ര​വ​ധി പ​ഞ്ചാ​ബി ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.

Related posts

Leave a Comment