ദളിത് ഹർത്താൽ: പാലക്കാട് പട്ടാമ്പിയിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്

പട്ടാന്പി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്. പാലക്കാട് പട്ടാന്പിയിലാണ് സംഭവം. പാലക്കാട് ജില്ലയിലെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.

Related posts