ന്യൂഇയർ ആഘോഷിക്കാൻ കൊണ്ടുവന്ന ഹാഷിഷുമായി വിദ്യാർഥികൾ പിടിയിൽ; എറണാകുളത്ത് പഠിക്കുന്ന വിദ്യാർഥികൾ  മ​ണാ​ലി​യിൽ നിനാണ് സാധാനം വാങ്ങിയതെന്ന് പോലീസ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഹാ​ഷി​ഷു​മാ​യി നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ഞ്ചി​ക്കോ​ട് റെയി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. വാ​ള​യാ​ർ പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യാ​സ്പ​ദ​നി​ല​യി​ൽ ക​ണ്ട യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഹാ​ഷി​ഷു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. 96 ഗ്രാം ​ഹാ​ഷി​ഷാ​ണ് ഇ​വ​രു​ടെ ബാ​ഗി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി റോ​ഡ് ത​ട്ടു​ങ്ങ​ൽ നൂ​റു​ൽ അ​മീ​ന്‍റെ മ​ക​ൻ അ​മീ​ൻ (19), മു​വാ​റ്റു​പു​ഴ പു​തു​പ്പാ​ടി പു​ത്ത​ൻ​പു​ര​യി​ൽ താ​ഹി​റി​ന്‍റെ മ​ക​ൻ ത​ഷ​രീ​ഫ് നി​യാ​ദ് (21), മുവാ​റ്റു​പു​ഴ ഇ​ട​യാ​ട്ടി​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ ഷ​നാ​ഫ് (21), ക​ണ്ണൂ​ർ കു​ഞ്ചേ​രി ആ​യി​ഷ ഹൗ​സി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ൻ​വ​ർ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടായിരുന്ന ഹാ​ഷി​ഷി​നു പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ വി​ല​വ​രും.

നാ​ലു​പേ​രും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ടൻസി വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നാ​യി ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന ഹാ​ഷി​ഷാ​ണി​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞ​താ​യി വാ​ള​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ പി.​എം. ലി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts