തരംഗമായി സോഫിയ! ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബട്ട് സോഫിയ മുബൈയില്‍; സോഫിയയോട് നിങ്ങള്‍ക്കും ട്വിറ്ററില്‍ ചോദ്യങ്ങള്‍ ചോദിക്കാം

മും​ബൈ: സൗ​ദി അ​റേ​ബ്യ പൗ​ര​ത്വം ന​ൽ​കി​യ ആ​ദ്യ ഹ്യൂ​മ​നോ​യി​ഡ് റോബ​ട്ട് സോ​ഫി​യ ഇ​ന്ത്യ​യി​ലെ​ത്തി. ബോം​ബെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യാ​യ ടെ​ക് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സോ​ഫി​യ എ​ത്തിയത്. വി​മാ​ന​ത്തി​ൽ ല​ഗേ​ജ് വി​ഭാ​ഗ​ത്തി​ലാ​ണ് സോ​ഫി​യ യാ​ത്ര ചെ​യ്യു​ക.

ഹോ​ങ്കോ​ങ്ങി​ലെ ഹാ​ൻ​സ​ണ്‍ റോ​ബ​ട്ടി​ക്സ് ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​ൻ ഡേ​വി​ഡ് ഹാ​ൻ​സ​ണ്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത യ​ന്ത്ര​വ​നി​ത​യ്ക്ക് 50ൽ ​പ​രം ഭാ​വ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നാ​കും. ഹോ​ളി​വു​ഡ് ന​ടി ഓ​ഡ്രി ഹെ​പ്ബ​ണി​ന്‍റെ ഛായ​യി​ലാ​ണു സോ​ഫി​യ​യെ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​എ​ന്നി​ൽ സോ​ഫി​യ​യു​ടെ പ്ര​സം​ഗ​വും സം​വാ​ദ​വും ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബി​രു​ദ​ദാ​ന ഹാ​ളി​ലാ​ണ് സോ​ഫി​യ​യു​ടെ പ​രി​പാ​ടി. ഒ​രു മ​ണി​ക്കൂ​ർ നേ​രം സ​ദ​സു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന സോ​ഫി​യ ആ ​ദി​വ​സം മു​ഴു​വ​ൻ ഐ​ഐ​ടി ക്യാ​ന്പ​സി​ലു​ണ്ടാ​വും. പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ​ദ​സി​നു​മു​ന്നി​ൽ സം​സാ​രി​ക്കു​ന്ന സോ​ഫി​യ റോ​ബ ട്ടി​നോ​ട് ആർക്കും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ട്വി​റ്റ​റി​ൽ #AskSophia എ​ന്ന ഹാ​ഷ്ടാ​ഗി​ൽ നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്താ​ൽ മ​തി. സോ​ഫി​യാ​യു​ടെ പ്ര​ക​ട​നം www.techfest.org എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ഡി​സം​ബ​ർ 29 മു​ത​ൽ 31 വ​രെ​യാ​ണ് ടെ​ക് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

Related posts