ഹ​സാ​ര്‍ഡി​നു 100-ാം മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍

നി​ക്കോ​സി​യ: ബെ​ല്‍ജിയം കു​പ്പാ​യ​ത്തി​ല്‍ നൂ​റാം അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ത്തി​ല്‍ എ​ഡ​ന്‍ ഹ​സാ​ര്‍ഡി​നു ഗോ​ള്‍. തു​ട​ക്ക​ത്തി​ലേ നേ​ടി​യ ഗോ​ളു​ക​ളി​ല്‍ യൂ​റോ ക​പ്പ് യോ​ഗ്യ​ത ഗ്രൂ​പ്പ് ഐ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍ജി​യം 2-0ന് ​സൈ​പ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍ജി​യം റ​ഷ്യ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ജാ​ന്‍ വെ​ര്‍ട്ടോം​ഗ​ന്‍, അ​ക്‌​സ​ല്‍ വി​റ്റ്‌​സ​ല്‍ എ​ന്നി​വ​ര്‍ക്കു​ശേ​ഷം 100 മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ മൂ​ന്നാ​മ​നാ​ണ് ഹ​സാ​ര്‍ഡ്.

10-ാം മി​നി​റ്റി​ല്‍ ഹ​സാ​ര്‍ഡ് വ​ല​കു​ലു​ക്കി. ബെ​ല്‍ജി​യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ താ​ര​ത്തി​ന്‍റെ 30-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. എ​ട്ട് മി​നി​റ്റ് ക​ഴി​ഞ്ഞ് മി​ച്ചി ബാ​റ്റ്ഷു​യി ര​ണ്ടാം ഗോ​ളും നേ​ടി​ക്കൊ​ണ്ട് ബെ​ല്‍ജി​യ​ത്തി​ന്‍റെ ഗോ​ള​ടി പൂ​ര്‍ത്തി​യാ​ക്കി.

റ​ഷ്യ ഡെ​നി​സ് ചെ​റി​ഷേ​വി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ 4-0ന് ​ക​സാ​ഖി​സ്ഥാ​നെ തോ​ല്‍പ്പി​ച്ചു. സ്‌​കോ​ട്‌​ല​ന്‍ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് സാ​ന്‍ മ​രി​നോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പ് ജി​യി​ല്‍ പോ​ള​ണ്ട് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി. റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി, കാ​മി​ല്‍ ഗ്ലി​ക് എ​ന്നി​വ​രു​ടെ ഗോ​ളി​ല്‍ പോ​ള​ണ്ട് 2-0ന് ​ലാ​ത്വി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്ലൊ​വേ​നി​യ-​മാ​സി​ഡോ​ണി​യ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യാ​യി.

Related posts