വധുവിന്റെ അച്ഛനെ ഫോണില്‍ വിളിച്ച വരന്റെ അമ്മ പറഞ്ഞത് കണ്ണു പൊട്ടുന്ന തെറി; അച്ഛന്‍ അപമാനിക്കപ്പെട്ടത് ആര്‍ദ്രയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചു; മകളുടെ മരണത്തിനു പിന്നില്‍ പ്രതിശ്രുത വരന്റെ അമ്മയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

പ്രതിശ്രുത വരനെ വീട്ടില്‍ വിളിച്ച് വരുത്തി പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നില്‍ വരന്റെ അമ്മയാണെന്ന ആരോപണവുമായി ആര്‍ദ്രയുടെ പിതാവ്. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

വീട്ടുകാരെ അപമാനിച്ചതിലുള്ള മാനസിക വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമാണ് തന്റെ മകളുടെ മരണകാരണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് രാജഗോപാലന്‍ നായര്‍ വെളിപ്പെടുത്തി.

വിവാഹകാര്യത്തിനായി പ്രതിശ്രുത വരനായ അമിതാഭ് ഉദയന്റെ വീട്ടില്‍ പലവട്ടം എത്തിയപ്പോഴും മാതാവ് സദീറാ ഉദയകുമാര്‍ തന്നെ അപമാനിച്ചതായി രാജഗോപാലന്‍ നായര്‍ പറയുന്നു.

കൂടാതെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടുമുന്‍പ് സദീറാ ഉദയകുമാറുമായി മൊബൈലില്‍ രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം നടത്തിയതായുള്ള രേഖയും കണ്ടെത്തിയിരുന്നു.ഇതൊക്കെ ആര്‍ദ്രയെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്നും രാജഗോപാലന്‍ നായര്‍ പറയുന്നു.

അമിതാഭ് ഉദയ് പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ആണ്. മാതാവ് സദീറാ ഉദയകുമാര്‍ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിലാണ് ജോലി. മുസ്ലിം സമുദായത്തില്‍പെട്ട സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്‌നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. ഉദയകുമാറിന് പൊലീസിലായിരുന്നു ജോലി.

സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതോടെ ജോലി മകന് ലഭിക്കുകയായിരുന്നു. ആര്‍ദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല.പക്ഷേ ഒരു നിബന്ധന വച്ചു. ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ പാടില്ല.ഈ നിബന്ധനയും അംഗീകരിച്ച് ആര്‍ദ്രയുടെ മാതാപിതാക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന 16 ന് ആര്‍ദ്രയുടെ ജന്മദിനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ ധാരണയായി.

എന്നാല്‍ അതിനിടയില്‍ വീണ്ടും ഭിന്നതകള്‍ ഉണ്ടായി. കഴിഞ്ഞ 27 ന് വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാന്‍ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു.പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടാ തന്തയില്ലാത്തവനെ… നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച് ക്ഷോഭിക്കുകയായിരുന്നു.

ഇതെല്ലാം ആര്‍ദ്രയുടെ മനസ്സില്‍ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നതായും വിവരമുണ്ട്. വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ പെട്ടെന്ന് ക്ഷുഭിതനായി വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തിരുന്നു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടോയെന്നും സംശയമുണ്ട്.

Related posts