കാണാതായ കോളജ് അധ്യാപകൻ എ​ടി​എ​മ്മി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ച്ചു; പോലീസ് അടിമാലിയിലേക്ക് തിരിച്ചു

കോ​ട്ട​യം: കാ​ണാ​താ​യ കോ​ള​ജ് അ​ധ്യാ​പ​ക​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം മു​റു​കു​ന്ന​തി​നി​ടെ ഇ​ദേ​ഹം അ​ടി​മാ​ലി​യി​ലെ എ​ടി​എം കൗ​ണ്ട​റി​ൽനി​ന്ന് പ​ണം പി​വ​ലി​ച്ച വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് അ​വി​ടേ​ക്ക് പോ​യി. ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂന്നാ​റി​ൽ താ​മ​സി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ടി​എ​മ്മി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​ത്. ചെ​റി​യ തു​ക​യേ​യു​ള്ളൂവെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ടി​മാ​ലി, മൂ​ന്നാ​ർ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ബ​സേ​ലി​യ​സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ന​ട്ടാ​ശേ​രി പ​തി​ക്ക​വേ​ലി​ൽ ശ​ര​ത് പി ​നാ​ഥി​നെ (31)യാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. ഭാ​ര്യ ന​ല്കി​യ പ​രാ​തി​യി​ൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ബ​സേ​ലി​യ​സ് കോ​ള​ജി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​നാ​ണ് ശ​ര​ത് പി ​നാ​ഥ്. വ്യാ​ഴാ​ഴ്ച കോ​ള​ജി​ലേ​ക്ക് പോ​യ ഇ​ദേ​ഹം രാ​ത്രി​യാ​യി​ട്ടും തി​രി​കെ വീ​ട്ടി​ൽ എ​ത്തി​യി​ല്ല. ക്ലാ​സ് ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം കോ​ള​ജി​ൽ നി​ന്ന് മ​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

രാ​ത്രി​യി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. ആ​ദ്യം പോ​ലീ​സ് ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. അ​ധ്യാ​പ​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ഇ​പ്പോ​ഴും സ്വി​ച്ച് ഓ​ഫ് ആ​ണ്.

Related posts