പ​തി​വു​പോ​ലെ ഹെ​ഡ്സെ​റ്റ് എ​ടു​ത്ത് ചെ​വി​യി​ൽ വച്ചപ്പോള്‍ ഒ​രു സം​ശ​യം; ചെ​വി​യി​ൽ എ​ന്തോ ത​ട​യു​ന്നി​ല്ലേ? ​ഹെഡ്ഫോൺ എടുത്തു നോക്കിയപ്പോൾ ഞെട്ടി!

ഹെ​ഡ്സെ​റ്റ് വ​ച്ച് പാ​ട്ടു​കേ​ൾ​ക്കു​ക എ​ന്ന​ത് ആ​ളു​ക​ളു​ടെ വി​നോ​ദ​മാ​ണ്. ചെ​വി​ക്കു​ള്ളി​ൽ വ​യ്ക്കു​ന്ന ബു​ള്ള​റ്റ് ടൈ​പ്പ് ഹെ​ഡ്ഫോ​ണും ചെ​വി​ക്ക് വ​യ്ക്കു​ന്ന ഹെ​ഡ്ഫോ​ണും വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ഹെ​ഡ്സെ​റ്റി​ൽ പാ​ട്ടു​കേ​ൾ​ക്കു​ക എ​ന്ന​ത് ഒ​ള്ളി ഹ​ര്‍​സ്റ്റി​ന്‍റെ​യും വി​നോ​ദ​മാ​യി​രു​ന്നു.

ഓസ്ട്രേ​ലി​യ​യി​ലെ പെ​ര്‍​ത്തി​ല്‍ പ്ലം​ബിം​ഗ് ജോ​ലി​ക്കാ​രാ​നാ​ണ് ഒ​ള്ളി ഹ​ര്‍​സ്റ്റ്. പ​തി​വു​പോ​ലെ ഹെ​ഡ്സെ​റ്റ് എ​ടു​ത്ത് ചെ​വി​യി​ൽ വ​ച്ച ഹ​ർ​സ്റ്റി​ന് ഒ​രു സം​ശ​യം- ചെ​വി​യി​ൽ എ​ന്തോ ത​ട​യു​ന്നി​ല്ലേ? ​

സം​ശ​യം തീ​ർ​ക്കാ​ൻ ഹെ​ഡ്സെ​റ്റ് പ​രി​ശോ​ധി​ച്ച ഹ​ർ​സ്റ്റ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി. ഹെ​ഡ്സെ​റ്റി​ൽ ഒ​രു ഭീ​മ​ൻ ചി​ല​ന്തി!

ഹ​ന്‍റ്സ്മെ​ന്‍ ഇ​ന​ത്തി​ലു​ള്ള ഒ​രു ചി​ല​ന്തി​യാ​യി​രു​ന്നു അ​ത്. ഈ ​ചി​ല​ന്തി​യു​ടെ രൂ​പം കാ​ണു​ന്പോ​ൾ​ത​ന്നെ പേ​ടി​തോ​ന്നും. ചെ​വി മൂ​ടാ​നാ​യു​ള്ള ഹെ​ഡ്സെ​റ്റി​ലെ ഭാ​ഗ​ത്തി​നു​ള്ളി​ലാ​യി​രു​ന്നു ഭീ​മ​ന്‍ ചി​ല​ന്തി ഒ​ളി​ച്ചി​രു​ന്ന​ത്.

ഹെ​ഡ്സെ​റ്റ് കു​ട​ഞ്ഞ് ചി​ല​ന്തി​യെ ഓ​ടി​ക്കാ​നു​ള്ള ശ്ര​മം ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. പ​ല ത​വ​ണ ശ്ര​മി​ച്ചി​ട്ടും ചി​ല​ന്തി പോ​കാ​ത്ത​തി​നാ​ല്‌ ഒ​ടു​വി​ൽ ഹെ​ഡ്സെ​റ്റ് യു​വാ​വ് ഉ​പേ​ക്ഷി​ച്ചു.

പു​തി​യ ഹെ​ഡ്സെ​റ്റ്, ഹെ​ല്‍​മെ​റ്റ്, തു​ണി​ക​ള്‍ എ​ന്നി​വ​യി​ല്‍ ചി​ല​ന്തി​ക​ള്‍ കാ​ണാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട് അ​തി​നാ​ല്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നാ​ണ് യു​വാ​വി​ന്‍റെ ഉ​പ​ദേ​ശം.

ഇ​ത്ത​രം ചി​ല​ന്തി​ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​ത് മ​ര​ണ കാ​ര​ണം ആ​കി​ല്ലെ​ങ്കി​ലും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment