മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണോ നിങ്ങൾ; സൂക്ഷിക്കുക….


ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്.

ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു.​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​

ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​

ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വസ്ഥ​യാ​ണ് പ്ര​മേ​ഹം.

പാരന്പര്യ ഘടകങ്ങൾ
പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​

പ്ര​മേ​ഹ​ ല​ക്ഷ​ണ​ങ്ങ​ൾ
അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ചമ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

കൃത്യസമയത്ത് ചികിത്സ
പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല.​ രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ.​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക.​

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം &
കേരള ഹെൽത്ത് സർവീസസ്

Related posts

Leave a Comment