എടുത്തോണ്ടു പോടാ ! റോങ് സൈഡില്‍ വന്ന കെഎസ്ആര്‍ടിസിയ്ക്ക് നല്ല ഉഗ്രന്‍ പണി കൊടുത്ത് യുവതി;വീഡിയോ വൈറലാകുന്നു…

റോഡ് സുരക്ഷയെപ്പറ്റി വാചകമടിക്കുന്ന ആളുകള്‍ വരെ റോഡിലിറങ്ങിയാല്‍ സ്വന്തം താല്‍പര്യം മാത്രം നോക്കി, നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിക്കുനന കാഴ്ചയാണ് കേരളത്തിന്റെ പലയിടങ്ങളിലും കാണാനാവുക. ഇങ്ങനെ നിയമം തെറ്റിച്ച ബസിന് കിടിലന്‍ പണി കൊടുത്ത ഒരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

റോങ് സൈഡ് കയറി വന്ന കെഎസ്ആര്‍ടിസി ബസിന് വഴി മാറിക്കൊടുക്കാതെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഇടതു വശം ചേര്‍ന്നു വരേണ്ട ബസ് വലതുവശത്തു കൂടെയാണ് കയറിവന്നത്. ഇതോടെ യുവതി വാഹനം ബസിനു മുമ്പില്‍ കയറ്റി നിര്‍ത്തുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പോകുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ആളുകള്‍ യുവതിയെ പിന്തുണയ്ക്കുമ്പോള്‍ യുവതി ചെയ്തത് ശരിയായില്ലെന്നും വഴി മാറ്റിക്കൊടുക്കണമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Related posts