പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കലാകാരൻമാർക്കായി പാ​ട്ടു​വ​ണ്ടി പ്ര​ചാ​ര​ണം തു​ട​ങ്ങി

വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ വീ​ടു​ന​ഷ്ട​പ്പെ​ട്ട നാ​ട​ൻ ക​ലാ​കാ​ര​ൻ​മാ​ർ​ക്കാ​യു​ള്ള ധ​ന​സ​ഹാ​യ സ​മാ​ഹ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ പാ​ട്ടു​വ​ണ്ടി പ്ര​ച​ര​ണം തു​ട​ങ്ങി. നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​രന്മാ​ർ പാ​ട്ടു​വ​ണ്ടി​യു​മാ​യ് പ്ര​യാ​ണം ന​ട​ത്തു​ന്ന​ത്.

പാ​ട്ടു​വ​ണ്ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ൽ​ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് പ്ര​ഫ. കെ.​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. ഉ​ണ്ണി ഗ്രാ​മ​ക​ല, ഗം​ഗാ​ധ​ര​ൻ ചേ​ത​ന, സി​ജോ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്ത് മ​റ്റു ജി​ല്ല​ക​ളി​ലും നാ​ട്ടു​ക​ലാ​കാ​ര കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ടു​വ​ണ്ടി പ്ര​യാ​ണം ന​ട​ത്തും.ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

Related posts