ആതിരയുടെ ആവശ്യം അംഗീകരിച്ചു! ഇസ്ലാം മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്നു മാതാപിതാക്കള്‍; മതം മാറിയ യുവതിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

കൊ​ച്ചി: മ​തം മാ​റി​യ കാ​സ​ർ​ഗോ​ഡ് ഉ​ദു​മ സ്വ​ദേ​ശി​നി ആ​തി​ര​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ടാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​സ്ലാം മ​ത​വി​ശ്വാ​സം പി​ന്തു​ട​രാ​നു​ള്ള സൗ​ക​ര്യം വീ​ട്ടി​ലൊ​രു​ക്കാ​മെ​ന്നു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ ഉ​റ​പ്പു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​ര​വ്.

ജൂ​ലൈ ആ​ദ്യ​മാ​ണ് മ​ത​പ​ഠ​ന​ത്തി​നാ​യി ആ​തി​ര വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ച് ആ​യി​ഷ​യെ​ന്നു പേ​രും മാ​റ്റി. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജൂ​ലൈ 27ന് ​ആ​തി​ര​യെ ക​ണ്ണൂ​രി​ൽ​നി​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ആ​തി​ര​യെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റ്റി.

ഇ​തി​നി​ടെ മ​ക​ളെ ക​ണ്ടെ​ത്താ​ൻ പി​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് ഹ​ർ​ജി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് മ​ത​പ​ഠ​ന​ത്തി​നാ​യി വീ​ടു വി​ട്ടി​റ​ങ്ങി​യ​തെ​ന്ന് ആ​തി​ര വ്യ​ക്ത​മാ​ക്കി. മ​ത​പ​ര​മാ​യ വി​ശ്വാ​സം തു​ട​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​ണെ​ന്നും ആ​തി​ര വി​ശ​ദീ​ക​രി​ച്ചു.

ഇ​തം​ഗീ​ക​രി​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പോ​കാ​ൻ ത​യാ​റാ​ണെ​ന്ന് ആ​തി​ര അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ പെ​ണ്‍​കു​ട്ടി​യെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നു പോ​ലീ​സ് കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts