എ.​എ​ൻ.​ ഷം​സീ​റി​ന്‍റേ​ത് പ​ര​മ​തനി​ന്ദ; ഷം​സീ​ർ ഖു​ർ ആ​നെ വി​മ​ർ​ശി​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്ന് കെ.​ സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്പീക്കർ എ.​എ​ൻ.​ ഷം​സീ​റി​ന്‍റേ​ത് പ​ര​മ​ത നി​ന്ദ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ന്ദ്ര​ൻ. ഷം​സീ​ർ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പുപ​റ​യ​ണം.

എ​ല്ലാ മ​ത​ങ്ങ​ളോ​ടും തു​ല്യ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കേ​ണ്ടയാ​ളാ​ണ് സ്പീ​ക്ക​ർ. വേ​ദ​ഗ്ര​ന്ഥ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന ഷം​സീ​ർ ഖു​ർ ആ​നെ വി​മ​ർ​ശി​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

യു​ഡി​എ​ഫ് ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്താ​ണ്. കെ.​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും വാ​യ തു​റ​ക്കാ​ത്ത​ത് ലീ​ഗി​നെ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടിനെ​യും ഭ​യ​ന്നി​ട്ടാ​ണോ എന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ബി​ജെ​പി മു​ന്നോ​ട്ടുപോ​കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment