ലോകം കേട്ടു കിമ്മിന്റെ ശബ്ദം ആദ്യമായി; ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച; കൊറിയകള്‍ ഒന്നാകുന്ന കാലം വിദൂരമല്ലെന്ന് കിം…

സോള്‍:ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് പന്‍മുന്‍ജോങ് ഗ്രാമം സാക്ഷ്യം വഹിച്ചത്. അറുപത് വര്‍ഷമായി തുടരുന്ന കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്ന ആ ചര്‍ച്ച നടന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മിലായിരുന്നു ആ കൂടിക്കാഴ്ച. ലോകം ആദ്യമായി കിമ്മിന്റെ ശബ്ദം ആദ്യമായി കേട്ടു. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടുമെന്ന് കിം വ്യക്തമാക്കുകയും ചെയ്തു.

സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പിലാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൊറിയന്‍ പെനിസുലയില്‍ സ്ഥിരവും ഉറപ്പുള്ളതുമായ സമാധാനം കൊണ്ടുവരുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്.

ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയില്‍ എത്തുന്നത്. രാവിലെ ഒന്‍പതരയ്ക്കു (ഇന്ത്യന്‍സമയം രാവിലെ ആറ്) ആണ് കിം ജോങ് സൈനികമുക്ത മേഖലയായ പന്‍മുന്‍ജോങ്ങിലെത്തിയത്.

ദക്ഷിണകൊറിയയിലേക്ക് കാല്‍നടയായി പ്രവേശിക്കുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനഗ്രാമമായ പന്‍മുന്‍ജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച. 1953 ജൂലൈ 27ന്, കൊറിയന്‍ യുദ്ധത്തിനു വിരാമമിട്ട കരാര്‍ ഒപ്പുവച്ചത് ഇവിടെയാണ്.

കിമ്മിനെ സ്വീകരിക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ സ്ഥലത്ത് എത്തിയിരുന്നു. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമായിരുന്നു ചര്‍ച്ചകളിലെ നിര്‍ണായക വിഷയം. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യവും ഇതാണ്.

സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പുതുചരിത്രമാകും ഈ കൂടിക്കാഴ്ചയെന്ന് സന്ദര്‍ശപുസ്തകത്തില്‍ കിം ജോങ് ഉന്‍ കുറിച്ചത് കരാറിലൂടെ സത്യമായി. ഉത്തരകൊറിയയുടെ ആണവായുധഭീഷണി അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു ദക്ഷിണകൊറിയയുടെ ആവശ്യം.

ആണവനിരായുധീകരണം എന്ന ആവശ്യത്തിന് കിം ജോങ് ഉന്‍ വഴങ്ങുമെയോന്നു സംശയമുണ്ടായിരുന്നു. രാജ്യാന്തര ഉപരോധങ്ങള്‍ ശക്തമായിരിക്കെ അവയില്‍ നിന്നു രക്ഷപ്പെടാനും ഉത്തരകൊറിയയ്ക്ക് ആണവനിരായുധീകരണം അനിവാര്യമാണ്.

ഇതോടൊപ്പം കൊറിയന്‍ വിഭജനത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു പോയ കുടുംബങ്ങളുടെ പുനര്‍സമാഗമത്തിന് അവസരമൊരുക്കാനും ധാരണയായിട്ടുണ്ട്. ഓഗസ്റ്റ് പതിനഞ്ചിന് ആയിരിക്കും അതെന്ന് സൂചനയുണ്ട്. മാത്രമല്ല ഇരുകൊറിയളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കുന്നതിന് അതിര്‍ത്തിയില്‍ ഒരു ഓഫീസ് തുറക്കാനും പദ്ധതിയുണ്ട്. ആണവനിര്‍വ്യാപന കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയോടും ചൈനയോടും ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. കിമ്മിനുണ്ടായ ഈ മാറ്റം ലോകത്തെയാകെ അമ്പരപ്പിക്കുകയാണ്.

Related posts