അമ്പലപ്പുഴ: അവസരവാദത്തെ പുന്നപ്ര വയലാറിന്റെ ചരിത്രമണ്ണ് പ്രോൽസാഹിപ്പിക്കില്ലെന്നും ചരിത്രത്തിന്റെ ചെളിക്കുഴിയിലായിരിക്കും ഇവർ കൂപ്പു ുത്തി വീഴുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വളഞ്ഞവഴിയിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ബിജെപിയുടെകൂടെ സഹായത്താൽ ജയിക്കാമെന്നാണ് വ്യാമോഹം. പവപ്പെട്ടവരുടെ വലിയ കരുത്തുള്ള നാടാണ് അമ്പലപ്പുഴ. ഒരു വ്യതിയാനത്തിന്റെയുംകൂടെ ആലപ്പുഴക്കാർ പോകില്ല. യുഡിഎഫ് ഭയങ്കര അങ്കലാപ്പിലാണ്. ബിജെപിക്ക് ഒരു സീറ്റുപോലും കേരളത്തിൽ ലഭിക്കില്ല. പല ഘട്ടത്തിലും കേരളത്തിന്റെ തകർച്ചയാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
എന്നാൽ ഈ സമയത്ത് കേന്ദ്രത്തിന്റെ നിലപാടുകളെ ന്യായീകരിക്കുകയല്ലാതെ വിമർശിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എൽഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.സ്ഥാനാർഥി എച്ച്. സലാം, വി. സി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
