സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി പൂ​ട്ടി​യ അ​വ​സ്ഥ; വി​ക​സ​നം സ്തം​ഭി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചെ​ന്നും ട്ര​ഷ​റി​യി​ൽ പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല.​ ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ തൃ​ക്കു​ന്ന​പ്പു​ഴ മ​തു​ക്ക​ൽ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​ക്ക് മ​ത്സ്യം ക​ഴി​ക്കാ​ന​റി​യാം, ദു​രി​ത​മ​റി​യി​ല്ല
മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് മ​ന്ത്രി​ക്ക് തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.​ചു​ക്കും ചു​ണ്ണാ​മ്പും തി​രി​ച്ച​റി​യാ​ത്ത മ​ന്ത്രി​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ പോ​ലും ബ​ഹു​മാ​നി​ക്കാ​ത്ത ഇ​വ​ർ​ക്ക് മ​ത്സ്യം ക​ഴി​ക്കാ​ന​ല്ലാ​തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​നാ​മി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ത്തു​ത​വ​ണ ക​ത്തു​ന​ൽ​കി​യി​ട്ടും മ​ന്ത്രി ഇ​ട​പെ​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​ത്സ്യ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

തൃ​ക്കു​ന്ന​പ്പു​ഴ പാ​ലം:വീ​ഴ്ച സ​ർ​ക്കാ​രി​ന്‍റേത്
തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത വീ​ഴ്ച​യാ​ണ്. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ പോ​ലും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് മി​നി​റ്റ്‌​സി​ൽ ഒ​പ്പി​ടാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment