പ്രളയത്തെ തുടർന്ന്  പൂട്ടിയ നെടുമ്പാശേരി  വിമാനത്താവളത്തിന്‍റെ റ​ൺ​വേ​ ശു​ചീക​ര​ണം പൂ​ർ​ത്തി​യായി

നെ​ടു​മ്പാ​ശേ​രി: ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി​യ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യു​ടെ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ന്‍റെ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

വെ​ള്ളം ക​യ​റി​യ​തു​മൂ​ലം വി​മാ​ന​താ​വ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം വ​ന്നി​രി​ക്കു​ന്ന​ത് ഈ ​ടെ​ർ​മി​ന​ലി​ലാ​ണ്. താ​ഴ​ത്തെ നി​ല​യി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തു​മൂ​ലം ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന മി​ഷ​ന​റി​ക​ളി​ൽ ക​യ​റി​യ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​തി​ന് ശേ​ഷം മാ​ത്ര​മേ മെ​ഷി​ന​റി​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളു. ചെ​ള്ളി നീ​ക്കം ചെ​യ്തി​നു ശേ​ഷം മാ​ത്ര​മെ മെ​ഷി​ന​റി​ക​ൾ​ക്ക് പ​റ്റി​യ കേ​ടു​പാ​ടു​ക​ൾ തി​ര​ച്ച​റി​യു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​ത് പ​രി​ഹ​രി​ച്ച് പി​ന്നീ​ട് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ ക​ഴി​യു​ക​യു​ള്ളു.

യ​ന്ത്ര​സാ​മ​ഗ്ര​ഹി​ക​ൾ കൂ​ടാ​തെ 500 ഓ​ളം താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് റ​ൺ​വേ​യു​ടെ വ്യ​ത്തി​യാ​ക്ക​ൽ ജോ​ലി ന​ട​ത്തി​യ​ത്. വെ​ള്ളം ക​യ​റി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തു മൂ​ലം ആ​യി​രം കോ​ടി രൂ​പ​യി​ല​ധി​കം ന​ഷ്ടം വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങാ​തെ വ​ന്ന​തു മൂ​ലം ഉ​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ കൂ​ട്ടാ​തെ​യാ​ണ് ഏ​ക​ദേ​ശം ആ​യി​രം കോ​ടി രൂ​പ​യി​ല​ധി​കം ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ അ​ധി​കൃ​ത​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​മാ​ന​താ​വ​ള​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​ച്ച​തി​നു ശേ​ഷം യോ​ഗം ന​ട​ത്തി കെ​ടു​തി വി​ല​യി​രു​ത്തി​യാ​ൽ മാ​ത്ര​മെ കൃ​ത്യ​മാ​യ നാ​ശ​ന​ഷ്ടം ക​ണ​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​മാ​ന താ​വ​ളം 26 ന് ​തു​റ​ക്കു​ന്ന​തി​നു​ള്ള തീ​വ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ് സി​യാ​ൽ അ​ധി​കൃ​ത​ർ.

Related posts