ഹോ​ളി ആ​ഘോ​ഷം കോ​ള​ജ്  കോം​ന്പൗ​ണ്ടി​ൽ പാ​ടി​ല്ലെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ; വി​ദ്യാ​ർ​ഥികൾ റോ​ഡി​ൽ ഇ​റ​ങ്ങി ഹോളി ആഘോഷിച്ചു

കോ​ട്ട​യം: സി​എം​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​ളി ആ​ഘോ​ഷം ആ​ദ്യം കോ​ള​ജ് അ​ധി​കൃ​ത​രും പി​ന്നീ​ട് പോ​ലീ​സും ത​ട​ഞ്ഞു. ഇ​ന്ന​ലെ​യാ​ണു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഹോ​ളി ആ​ഘോ​ഷം ഒ​രു​ക്കി​യ​ത്. ഹോ​ളി ആ​ഘോ​ഷം കോ​ള​ജ് കോം​ന്പൗ​ണ്ടി​ൽ പാ​ടി​ല്ലെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധം പി​ടി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി.

കൊ​ട്ടും​കൊ​ര​വ​യും വ​ർ​ണ​ങ്ങ​ൾ നി​റ​ഞ്ഞ ചാ​യ​ങ്ങ​ൾ പൂ​ശി​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ച​തോ​ടെ റോ​ഡ് തി​ങ്ങി​നി​റ​ഞ്ഞു വി​ദ്യാ​ർ​ഥി​ക​ൾ നി​ര​ന്ന​തോ​ടെ റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന വി​ദ്യ​മേ​ള​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

കോ​ള​ജ് ജം​ഗ്ഷ​ൻ മു​ത​ൽ കോ​ള​ജ് കാ​ന്പ​സ് വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ​ട​ക്കി​യി​രു​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടും വ​ൻ​പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ഹോ​ളി ആ​ഘോ​ഷം പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

കോ​ള​ജ് റോ​ഡി​നു മു​ന്നി​ലും ചു​ങ്കം റോ​ഡി​ലും പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഈ​സ​മ​യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചു.

Related posts