താഴത്തങ്ങാടി ബസ് ദുരന്തത്തിന്‍റെ  വാർഷികം ഇന്ന് ; നാടിനെ ദുഖത്തിലാഴ്ത്തി ഒൻപതാം വാർഷിക തലേന്ന്  ബസ് ഉടമയുടെ മരണം

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി ബ​സ് ദു​ര​ന്ത​ത്തി​ന്‍റെ ഒന്പതാം വാ​ർ​ഷി​ക​മാണ് ഇന്ന്. വാർ ഷികത്തിന്‍റെ തലേന്ന് രാത്രി അപകടത്തി ൽപ്പെട്ട ബസ് ഉടമ മരിച്ചത് നാടിനെ ദുഃഖ ത്തിലാഴ്ത്തി. താ​ഴ​ത്ത​ങ്ങാ​ടിയിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​ടി​എ​സ് ബ​സി​ന്‍റെ ഉ​ട​മ കു​മ​ര​കം വി​രി​പ്പു​കാ​ല പ​റ​ന്പി​ൽ (മാ​ളി​ക​യി​ൽ) പ​രേ​ത​നാ​യ പി.​കെ. ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ പി.​കെ. ബൈ​ജു (57)വാ​ണു ഇ​ന്ന​ലെ രാ​ത്രി മരിച്ചത്.

ഒ​ന്പ​തു വ​ർ​ഷം മു​ന്പാ​ണു 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ താ​ഴ​ത്ത​ങ്ങാ​ടി ബ​സ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​ന്ന സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് എ​സ്എ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 10 പേ​രും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഒ​രാ​ളും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തി​രു​ന​ക്ക​ര പൂ​ര ദി​വ​സം 2010 മാ​ർ​ച്ച് 23ന് 2.18​നാ​ണ് അ​പ​ക​ടം.

കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ൽ താ​ഴ​ത്ത​ങ്ങാ​ടി അ​റ​വു​പു​ഴ ഭാ​ഗ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച ബ​സ് യാ​ത്ര​ക്കാ​രു​മാ​യി ആ​റ്റി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. 30 ലേ​റെ യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. സാ​മൂ​ഹ്യ​ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ നി​റ​ഞ്ഞു നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു പി.​കെ. ബൈ​ജു. അ​പ​ക​ട വാ​ർ​ഷി​ക​ത്തി​നു ഒ​രു​ദി​വ​സം മു​ന്പു​ള്ള ബൈ​ജു​വി​ന്‍റെ വി​യോ​ഗം കു​മ​ര​ക​ത്തെ ഈ​റ​ന​ണി​യി​ച്ചു. പ

​റ​ന്പി​ൽ ട്രാ​വ​ൽ​സ് (പി​ടി​എ​സ്), ത​റ​വാ​ട് ഫാ​മി​ലി റസ്റ്റ​റ​ന്‍റ് ഉ​ട​മ, വി​രി​പ്പു​കാ​ല എ​സ്എ​ൻ​ഡി​പി ശാ​ഖ​യോ​ഗം പ്ര​സി​ഡ​ന്‍റ്, പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്പെ​യ​ർ പാ​ർ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ, ക​വ​ണാ​റ്റി​ൻ​ക​ര ശ്രീ​നാ​രാ​യ​ണ ബോ​ട്ട് ക്ല​ബ് പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം റേ​ഞ്ച് അ​ബ്കാ​രി കോ​ണ്‍​ട്രാക്‌‌ടേഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: അ​നി​ത. ചേ​ർ​ത്ത​ല കൊ​ച്ചു​ക​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ര്യ, ആ​ർ​ദ്ര. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു വീ​ട്ടു​വ​ള​പ്പി​ൽ.

Related posts