ലോക്ക്ഡൗണ്‍ ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടില്‍ പതിവായി സന്ദര്‍ശനം; അഭിഭാഷകന് മുട്ടന്‍പണിയുമായി പോലീസ്, യുവതിയുടെ ഭര്‍ത്താവ് കോട്ടയത്ത് നിരീക്ഷണത്തിലും…

ചാ​ത്ത​ന്നൂ​ർ: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് വനിതാ സുഹൃത്തിന്‍റെ വീ​ട്ടി​ൽ പ​തി​വാ​യ് വ​ന്നു കൊ​ണ്ടി​രു​ന്ന തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹി യായ അ​ഭി​ഭാ​ഷ​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ​കാ​റി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ നി​ല​വി​ലു​ള്ള ചാ​ത്ത​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്.​പ​തി​വാ​യി ഇ​യാ​ൾ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ നാ​ട്ടു​കാ​ർ വി​വ​രം ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. ക​ള​ക്ട​ർ വി​വ​രം ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റി.

പ​തി​വു​പോ​ലെ ഇ​ന്ന​ലെ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ല​റി​യി​ച്ചു.​പോ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​യാ​ൾ ഈ ​വീ​ട്ടി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു.​

ഇ​യാ​ളെ നി​രീ​ക്ഷി​ക്കാ​ൻ ചി​ല​രെ ചു​മ​ത​ലപ്പെടുത്തുകയും ചെ​യ്തു.​ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​മ്മാ​വ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു​ള്ള വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​വും അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ഭി​ഭാ​ഷ​ക​നെ​ യു​വ​തി​യു​ടെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചാ​ത്ത​ന്നൂ​ർ സി​ഐ ജ​സ്റ്റി​ൻ ജോ​ൺ പ​റ​ഞ്ഞു.

Related posts

Leave a Comment