വീ​ടി​നു​ള്ളി​ലെ അ​ജ്ഞാ​ത​ശബ്ദം! കാ​ര​ണം സോ​യി​ൽ സോ​യി​ല്‍ പൈ​പ്പിം​ഗ്; വീ​ട് നി​ൽ​ക്കു​ന്ന പ​റ​മ്പി​ലേ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ളം ത​റ​ക്ക് അ​ടി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ട്

കോ​ഴി​ക്കോ​ട്: പോ​ലൂ​രി​ലെ വീ​ട്ടി​ൽ അ​ജ്ഞാ​ത​ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​ന് കാ​ര​ണം സോ​യി​ൽ പൈ​പ്പിം​ഗ് (കു​ഴ​ലീ​കൃ​ത മ​ണ്ണൊ​ലി​പ്പ്).

സ്ഥ​ല​ത്ത് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭൗ​മ​ശാ​സ്ത്ര പ​ഠ​നം ന​ട​ത്തും.

വീ​ട് നി​ൽ​ക്കു​ന്ന പ​റ​മ്പി​ലേ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ത​റ​ക്ക് അ​ടി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ട്.

ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ക​യും മ​ണ്ണൊ​ലി​പ്പ് ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​ത് ശ​ബ്ദ​ത്തി​ന് കാ​ര​ണ​മാ​വാം എ​ന്നാ​ണ് നി​ഗ​മ​നം.

വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ​യും സം​ഘം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ക​ണ്ടെ​ത്ത​ലു​ക​ൾ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്താ​ണോ വീ​ടി​ന്‍റെ നി​ർ​മാ​ണം എ​ന്നും പ​രി​ശോ​ധി​ച്ചു. ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ന്‍ ജി. ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്സും ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ലെ ഹ​സാ​ര്‍​ഡ് ആ​ൻ​ഡ് റി​സ്‌​ക് അ​ന​ലി​സ്റ്റ് ജി.​എ​സ്. പ്ര​ദീ​പ്, ജി​യോ​ള​ജി ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ആ​ര്‍.​എ​സ്. അ​ജി​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment