തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ​പ്പോ​ൾ..! പതിന്നാലുകാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

രാ​ജ​കു​മാ​രി: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ യു​വാ​വി​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ന്പാ​റ പ​ന്നി​യാ​ർ സ്വ​ദേ​ശി മു​കേ​ഷ് പ്ര​ഭു(24)​ആ​ണ് പി​ടി​യി​ലാ​യ​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യും ഇ​ള​യ സ​ഹോ​ദ​ര​നും മാ​ത്ര​മാ​യി​രു​ന്നു താ​മ​സ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ​സ​മ​യം മു​കേ​ഷ് ഇ​വി​ടെ എ​ത്തി കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.

സ​ഹോ​ദ​ര​നെ പാ​തി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം കു​ട്ടി​യെ താ​മ​സ​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി വി​ടു​ക​യും ചെ​യ്തു.

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​ത്.

തു​ട​ർ​ന്ന് ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Related posts

Leave a Comment