യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ വീ​ഴ്ത്താ​ന്‍ യു​വ​തി​യു​ടെ ശ്ര​മം ! ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു…

കൊ​ച്ചി​യി​ല്‍ യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ വീ​ഴ്ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

തൃ​പ്പൂ​ണി​ത്തു​റ പ​ള്ളി​പ്പ​റ​മ്പു​കാ​വ് റോ​ഡ് സ്വ​ദേ​ശി മ​നീ​ഷ(26), സു​ഹൃ​ത്ത് മ​ട്ടാ​ഞ്ചേ​രി ഗു​ജ​റാ​ത്തി റോ​ഡ് സ്വ​ദേ​ശി സു​നി (34) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ടൈ​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് ഫ്‌​ളാ​റ്റി​ലെ ജോ​ലി​ക്കി​ടെ​യാ​ണ് അ​വി​ടെ വീ​ട്ടു​ജോ​ലി ചെ​യ്തി​രു​ന്ന മ​നീ​ഷ​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

ഇ​തി​നി​ടെ യു​വാ​വി​ല്‍ നി​ന്നു മ​നീ​ഷ 2000 രൂ​പ ക​ടം വാ​ങ്ങി. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ മ​നീ​ഷ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

15നു ​ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് യു​വാ​വ് കാ​ത്തി​രു​ന്നു. സു​നി​യു​മൊ​ന്നി​ച്ചാ​ണ് മ​നീ​ഷ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​ത്. സു​നി​യെ പു​റ​ത്തു നി​ര്‍​ത്തി മ​നീ​ഷ മു​റി​യി​ല്‍ ക​യ​റി.

കോ​ളി​ങ് ബെ​ല്‍ അ​ടി​ച്ച് മു​റി​യി​ലേ​ക്കു ക​യ​റി​യ സു​നി യു​വാ​വി​നെ ച​വി​ട്ടി​വീ​ഴ്ത്തി, ഇ​ടി​വ​ള കൊ​ണ്ട് മു​ഖ​ത്തി​ടി​ച്ചു.

ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്റെ മാ​ല പി​ടി​ച്ചു​പ​റി​ച്ചു. സു​നി​യു​ടെ ഭാ​ര്യ​യാ​ണ് മ​നീ​ഷ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​രെ പി​ടി​ച്ചു മാ​റ്റി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്നു യു​വാ​വ് മ​ഞ്ഞു​മ്മ​ലി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

എ​ന്നാ​ല്‍, മ​നീ​ഷ ഇ​യാ​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ പ​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ​യാ​ണ് യു​വാ​വ് പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ള്‍ വി​റ്റ മാ​ല പ​ള്ളു​രു​ത്തി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നും, മാ​ല വി​റ്റു കി​ട്ടി​യ പ​ണം പ്ര​തി​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment