ആഹാരം കഴിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചവരോട് പണം ആവശ്യപ്പെട്ട ഹോട്ടൽ ജീവനക്കാരനെ പൊ​ള്ള​ലേ​ൽ​പ്പി​ച്ചസംഭം: രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

arrest--hotleതി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പൗ​ർ​ണ​മി ഹോ​ട്ട​ലി​ലെ   ജീ​വ​ന​ക്കാ​ര​നെ ബ്രോ​യി​ല​റി​ലെ തി​ള​ച്ച​വെ​ള്ളം  ദേ​ഹ​ത്തൊ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ  മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.  കൊ​ല്ലം പു​ന​ലൂ​ർ  ക​രി​ക്ക​കം കു​ള​ത്തൂ​പ്പു​ഴ  ക​ല്ലു​വെ​ട്ടാം​കു​ഴി  ഹൗ​സ് ന​ന്പ​ർ44 ൽ ​സു​ജി​ത് (30), കൊ​ല്ലം പു​ന​ലൂ​ർ  ക​രി​ക്ക​കം  കു​ള​ത്തൂ​പ്പു​ഴ ഡാ​ലി  ശാ​ന്തി​നി​കേ​ത​ൻ  മ​നോ​ജ്കു​മാ​ർ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ലി​യ​ക്കോ​ട്  മ​ണ്‍​വി​ള വീ​ട്ടി​ൽ  തു​ള​സീ​ധ​ര​ൻ(53)​ആ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി  പ​തി​നൊ​ന്നോ​ടെ   പൗ​ർ​ണ​മി ഹോ​ട്ട​ലി​ൽ കാ​പ്പി​കു​ടി​ക്കാ​ൻ വ​ന്ന ഇ​രു​വ​രും  ആ​ഹാ​രം ക​ഴി​ച്ച​തി​നു​ശേ​ഷം  ഹോ​ട്ട​ലി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും  പ​ണം കൊ​ടു​ക്കാ​തെ പു​റ​ത്തി​റ​ങ്ങി പോ​കാ​ൻ ശ്ര​മി​ച്ച പ്പോൾ പ​ണം നൽകിയിട്ടു​പോ​കാ​ൻ  ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന്‍റെ ദേ​ഹ​ത്ത് ബ്രോ​യി​ല​റി​യു​ള്ള തി​ള​ച്ച​വെ​ള്ളം  ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​പ്പോ​യ പ്ര​തി​ക​ളെ  പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ  സി.​ബി​നു​കു​മാ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്.     പ​രി​ക്കേ​റ്റ  തു​ള​സീ​ധ​ര​ൻ  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.    മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ ബി​നു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്ഐ ഗി​രി​ലാ​ൽ, എ​സ്പി​ഒ സു​രേ​ഷ്, സി​പി​ഒ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്  പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.  പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts