പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വീ​ടി​നു 18.53 ല​ക്ഷം രൂ​പ  നികുതി;  വീട് നിർമാണ സമത്ത് ഇത്രേം ഓടേണ്ടി വന്നിട്ടില്ലെന്ന് നഫീസയും കുടുംബവും

ചാ​വ​ക്കാ​ട്: പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വീ​ടി​നു 18.53 ല​ക്ഷം രൂ​പ സെ​സ്. എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി പ​രേ​ത​നാ​യ വാ​ക്ക​യി​ൽ മൊ​യ്തീ​ന്‍റെ ഭാ​ര്യ ന​ഫീ​സ​യു​ടെ വീ​ടി​നാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് സെ​സാ​യി 18,53,224 രൂ​പ അ​ട​യ്ക്കാ​ൻ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ നോ​ട്ടീ​സ് അ​യ​ച്ച​ത്.

ബാ​ങ്ക് വാ​യ്പ ഉ​ൾ​പ്പെ​ടെ പ​ണം സം​ഘ​ടി​പ്പി​ച്ച് 800 ച​തു​ര​ശ്ര അ​ടി​യി​ൽ വീ​ട് നി​ർ​മി​ച്ച ന​ഫീ​സ​യ്ക്ക് വീ​ട് പ​ണി​യാ​ൻ 10 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ചെ​ല​വ്. ഇതി​നാ​ണ് ഇ​ര​ട്ടി​തു​ക​യു​ടെ നോ​ട്ടീ​സ്.ക​ഴി​ഞ്ഞ വ​ർ​ഷം അ​യ​ച്ച ആ​ദ്യ നോ​ട്ടീ​സി​നു മു​റ​പ​ടി ത​ന്നി​ല്ലെ​ന്നു കാ​ണി​ച്ച് ജൂ​ണ്‍ 19നു ​അ​യ​ച്ച നോ​ട്ടീ​സ് ന​ഫീ​സ​ക്ക് ല​ഭി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം. നോ​ട്ടീ​സി​ൽ ജൂ​ണ്‍ 19നു ​എ​ന്ന് കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്നാ​ണ് അ​യ​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല.

പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് 20 ദി​വ​സ​ത്തി​ന​കം ജി​ല്ലാ അ​സി. ലേ​ബ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന ക​ത്ത് വീ​ട്ടു​ട​മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞ്.ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന​നു. വീ​ടി​ന്‍റെ പ്ലി​ന്ത് ഏ​രി​യ 11,164 ച​തു​ര​ശ്ര അ​ടി​യാ​ണെ​ന്നും അ​തു​കൊ​ണ്ട് നി​ർ​മാ​ണ​ത്തി​നു 18.54 കോ​ടി രൂ​പ ചെ​ല​വ് വ​ന്നെ​ന്നു​മാ​ണ് ലേ​ബ​ർ ഓ​ഫീ​സ​ർ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​റി​ഞ്ഞ​ത്.

ഈ ​തു​ക​യു​ടെ ഒ​രു ശ​ത​മാ​ന​മാ​യി​ട്ടാ​ണ് സെ​സ് 18.53 ല​ക്ഷം ക​ണ​ക്കാ​ക്കി​യ​ത്.വീ​ട് പ​ണി​യാ​ൻ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു ഓ​ടി​യ​തി​നേ​ക്കാ​ൾ വ​ലി​യ ഓ​ട്ട​ത്തി​ലാ​ണ് ന​ഫീ​സ​യു​ടെ കു​ടും​ബം.

Related posts