കു​രു​ങ്ങാ​തെ ര​ക്ഷ​പ്പെ​ടാ​ൻ ചെ​റു​വ​ഴിയെ വച്ചു പിടിച്ചു;  യാത്രക്കാരുമായി മുന്നോട്ട് പോകാൻ വഴിയില്ലാതെ  എത്തിനിന്നത് ദീ​പി​ക​യുടെ മുറ്റത്തും; തൃശൂരിൽ നടന്ന രസകരമായ സംഭവമിങ്ങനെ…

തൃ​ശൂ​ർ: ദീ​പി​ക ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് ക​യ​റി വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​ർ അ​ന്പ​ര​ന്നു. കോ​ന്പൗ​ണ്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി നി​ർ​ത്തി​യ ബ​സി​നു​ള്ളി​ലെ യാ​ത്ര​ക്കാ​രും എ​വി​ടെ​യെ​ത്തി എ​ന്ന​റി​യാ​തെ അ​ന്പ​ര​ന്നു.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ത്തേ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ചെ​റു​വ​ഴി​ക്ക് വെ​ച്ചു​പി​ടി​ച്ച സ്വ​കാ​ര്യ ബ​സാ​ണ് ചെ​റി​യ വ​ഴി​യു​ടെ അ​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പോ​കാ​ൻ ക​ഴി​യാ​തെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ളി​യ​ന്നൂ​രി​ലു​ള്ള ദീ​പി​ക-​രാ​ഷ്ട്ര​ദീ​പി​ക ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​യ​ത്.

അ​ന്തി​ക്കാ​ട്-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് കു​രു​ക്കി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ചെ​റു​വ​ഴി പി​ടി​ച്ച് പി​ന്നീ​ട് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മി​ല്ലാ​തെ പെ​ട്ടു​പോ​യ​ത്. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ബ​സ് റി​വേ​ഴ്സ​ടി​ച്ച് ചെ​റി​യ വ​ഴി​ക്കു ത​ന്നെ പു​റ​ത്തേ​ക്ക് പോ​യി.

Related posts