സുരേന്ദ്രനു ക്ഷീണം! തു​ട​ര്‍​ച്ച​യാ​യി ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ള്‍, കെ​ട്ടി​വ​ച്ച കാ​ശും പോയി, തൃ​ക്കാ​ക്ക​ര​യി​ലും തിരിച്ചടി ! ഭാ​വി​യെ​ന്ത​ന്ന​റി​യാ​തെ ബി​ജെ​പി

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്:​ തൃ​ക്കാ​ക്ക​ര​യി​ലും ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ത​ല​പു​ക​ഞ്ഞ് ബി​ജെ​പി. പി.​സി. ജോ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ രം​ഗ​ത്തി​റ​ക്കി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ടി​ട്ടും സം​സ്ഥാ​ന നേ​തൃ​നി​ര​യി​ലെ മു​ന്‍ നി​ര​ക്കാ​ര​നാ​യ എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന് കെ​ട്ടി​വ​ച്ച കാ​ശു​പോ​ലും ന​ഷ്ട​മാ​യി.

ശ​ക്ത​മാ​യ യു​ഡി​എ​ഫ് അ​നു​കൂ​ല സ​ഹ​താ​പ​ത​രം​ഗ​മാ​ണ് തൃക്കാക്ക​ര​യി​ലു​ണ്ടാ​യ​തെ​ന്നും സം​ഘ​ട​നാ​ത​ല​ത്തി​ലും പ്ര​ചാ​ര​ണ​രം​ഗ​ത്തും വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പാ​ര്‍​ട്ടി​യു​ടെ പ്ര​ഥ​മ വി​ല​യി​രു​ത്ത​ല്‍.

ഒ​പ്പം കെ-റെ​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സി​പി​എം ന​യി​ക്കു​ന്ന സ​ര്‍​ക്കാ​രി​നോ​ടു​ള്ള എ​തി​ര്‍​പ്പ് ന​ിഷ്പ​ക്ഷ വോ​ട്ടു​ക​ള്‍ പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ല്‍.

വിലയിരുത്താൻ യോഗം

ക​ന​ത്ത​പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ട​ന്‍ ചേ​രും.​ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, സു​രേ​ഷ്ഗോ​പി, മി​സോ​റം മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ രാ​ധാ​കൃ​ഷ്ണ​നാ​യി ശ​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.​

ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ ആ​കെ കി​ട്ടി​യ​ത് 12,957 വോ​ട്ടാ​ണ്. 9.57ശ​ത​മാ​നം. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ വോ​ട്ട് പോ​ലും ഇ​ത്ത​വ​ണ പൂ​ര്‍​ണ​മാ​യി ശേ​ഖ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല.

സുരേന്ദ്രനും ക്ഷീണം

എ​ന്നാ​ല്‍ സി​പി​എ​മ്മി​ന്‍റെ ക​ന​ത്ത​പ​രാ​ജ​യം ഉ​റ​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​ത് നേ​ട്ട​മാ​യ​താ​യി പാ​ര്‍​ട്ടി ക​ണ​ക്കാ​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടു​ക​ള്‍ ചോ​രാ​തെ സ​മാ​ഹ​രി​ക്കു​ക മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നി​ട്ടും വി​ജ​യ​പ്ര​തീ​ക്ഷ പ​ങ്കി​ട്ട് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ​പ്പോ​ലൊ​രു സം​സ്ഥാ​ന നേ​താ​വ് യു​ഡി​എ​ഫ് കോ​ട്ട​യാ​യ തൃ​ക്കാ​ക്ക​ര​യി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത് ശ​ക്ത​മാ​യ പേ​രാ​ട്ടം ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നെ പാ​ര്‍​ട്ടി ഗൗ​ര​വ​മാ​യി കാ​ണു​ന്നു എ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കാ​നും ഇ​തു​വ​ഴി ക​ഴി​ഞ്ഞു.​എ​ന്നാ​ല്‍ ഫ​ലം പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത​ല്ല.

മാ​ത്ര​മ​ല്ല സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നു കീ​ഴി​ല്‍ തു​ട​ര്‍​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​രു മു​ന്നേ​റ്റ​വും ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഒ​രു വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്നു.

Related posts

Leave a Comment