ഭാര്യ വീട്ടുകാര്‍ കബളിപ്പിച്ചു ! ഭാര്യയ്ക്ക് തന്നേക്കാള്‍ താടിയും പുരുഷ ശബ്ദവുമായതിനാല്‍ വിവാഹമോചനം വേണമെന്ന് യുവാവ്…

ഭാര്യയ്ക്ക് തന്നേക്കാള്‍ താടിയും പുരുഷ ശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചു. അഹമ്മദാബാദിലാണ് ഭാര്യയ്ക്ക് ആണുങ്ങളുടെ ശരീരഘടനയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ വീട്ടുകാര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.വിവാഹത്തിന് മുന്‍പ് ആചാരങ്ങളുടെ ഭാഗമായി മുഖം മറച്ചാണ് നിന്നിരുന്നത്. ആചാരങ്ങള്‍ അനുവദിക്കാത്തതിനാല്‍ യുവതിയോട് സംസാരിക്കാനും സാധിച്ചിരുന്നില്ല.

വിവാഹശേഷം ഭാര്യയോട് സംസാരിച്ചപ്പോഴാണ് പുരുഷ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു. തനിക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടെന്ന് യുവതി കോടതിയോട് സമ്മതിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഭാഗമായുള്ള രോമവളര്‍ച്ച തടയാന്‍ താന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള കാരണങ്ങള്‍ ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ മാത്രമായി പറയുന്നതാണെന്ന് യുവതി പറഞ്ഞു. എന്തായാലും വിവാഹമോചനത്തില്‍ ഉറച്ചു നില്‍ക്കാനാണ് യുവാവിന്റെ തീരുമാനം.

Related posts