ഗ​ള്‍​ഫി​ല്‍ ഉ​ള്ള പ്ര​വാ​സി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ എ​ന്തി​നാ​ണ് വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത്​; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ പ്ര​വാ​സി​ക​ളോ​ട് ക്രൂ​ര​ത കാ​ട്ടു​ന്നു​വെ​ന്നും പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പ്ര​വാ​സി​ക​ളു​ടെ വ​ര​വ് എ​ങ്ങ​നെ മു​ട​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഗ​ള്‍​ഫി​ല്‍ ഉ​ള്ള പ്ര​വാ​സി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ എ​ന്തി​നാ​ണ് വി​വേ​ച​നം കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തും നി​ഷേ​ധാ​ര്‍​ഹ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട പ്ര​വാ​സി​ക​ള്‍ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഖ​ത്ത​ര്‍, സൗ​ദി, ഒ​മാ​ന്‍, കു​വൈ​റ്റ് തു​ട​ങ്ങി​യ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​ന് സൗ​ക​ര്യ​മി​ല്ല.

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​വാ​ന്‍ ആ​ഗ്ര​ഹി​ച്ച​വ​ര്‍​ക്ക് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സൗ​ക​ര്യ​മൊ​രു​ക്കി ന​ല്‍​കി​യ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment