ഇരുട്ടത്ത് ഇരിക്കേണ്ടിവരും..! വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മഴ മടിച്ചു നിൽക്കുന്നു ; ഇടുക്കി അണ ക്കെട്ടിൽ ജലനിരപ്പ് ഉയരുന്നില്ല; വൈദ്യുതി ഉത്പാദനം 65 ദിവസത്തേക്ക്കൂടി മാത്രം

idukki-dam-waterചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ൽ കാ​ല​വ​ർ​ഷം എ​ത്തി​യി​ട്ടും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മൂ​ല​മ​റ്റം വൈ​ദ്യു​ത​നി​ല​യ​ത്തി​ൽ ഇ​ന്ന് ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ്.

ഡാ​മി​ലെ ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ് 2300.90 അ​ടി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം 2316.26 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​വാ​യ​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്ത​തി​നു കാ​ര​ണം. ഇ​ന്ന​ലെ 12.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് ല​ഭി​ച്ച​ത്. മു​ൻ​ദി​വ​സ​ത്തേ​ക്കാ​ൾ ജ​ല​നി​ര​പ്പ് 0.12 മാ​ത്ര​മാ​ണ് വ​ർ​ധി​ച്ച​ത്. 235.775 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ജ​ലം മാ​ത്ര​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ലു​ള്ള​ത്.

ആ​റ് ജ​ന​റേ​റ്റ​റു​ക​ളി​ലാ​ണ് വൈ​ദ്യു​തോ​ത്പാ​ദ​നം ന​ട​ന്നു​വ​രു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​ൽ വ്യത്യാ​സം വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്പോ​ഴും ഇ​ടു​ക്കി​യി​ൽ കാ​ല​വ​ർ​ഷം മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​താ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​വ​രു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നി​ട​യാ​ക്കു​ന്ന​ത്.

ഇ​നി 65 ദി​വ​സ​ത്തേ​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ജ​ലം അ​ണ​ക്കെ​ട്ടി​ലു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ഏ​ത​ള​വി​ൽ ജ​ന​റേ​ഷ​ൻ ന​ട​ക്കു​മെ​ന്ന് വൃ​ക്ത​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Related posts