ഇടിമുഴക്കത്തിനു സമാനമായ ശബ്ദം! പരിഭ്രാന്തരായ ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി; ഇടുക്കി, ഡാംടോപ്പ് തുടങ്ങി പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍

ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ൽ 27-ന് ​രാ​ത്രി 10.28-ന് ​റി​ക്ട​ർ സ്കെ​യി​ലി​ൽ 2.1 തീവ്രത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. രാ​ത്രി ഇ​ടി​മു​ഴ​ക്ക​ത്തി​നു സ​മാ​ന​മാ​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ലാ ആ​സ്ഥാ​ന​ത്തോ​ട​നു​ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി. ഭൂ​ച​ല​ന​ത്തെ​തു​ട​ർ​ന്ന് ഇ​ടു​ക്കി, ഡാം​ടോ​പ്പ് തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

അ​ന്നേ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ഭൂ​ച​ല​നം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഭൂ​ച​ല​ന മാ​പി​നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​ത് ഒ​രു മു​ഴ​ക്കം മാ​ത്ര​മാ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് രാ​ത്രി വീ​ണ്ടും ച​ല​ന​മു​ണ്ടാ​യ​താ​ണ് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

രാ​ത്രി​യു​ണ്ടാ​യ ച​ല​നം മാ​ത്ര​മാ​ണ് കെ ​എ​സ്ഇ​ബി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ളൂ. 48 സെ​ക്ക​ൻ​ഡ് സ​മ​യ​മാ​ണ് ച​ല​നം നീ​ണ്ടു​നി​ന്ന​ത്. പെ​ട്ടെന്നു​ണ്ടാ​യ മു​ഴ​ക്ക​വും ഭൂ​ച​ല​ന​വും ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ആ​ല​ടി​യി​ൽ​നി​ന്ന് 16.8 കി​ലോ​മീ​റ്റ​റും കു​ള​മാ​വി​ൽ​നി​ന്ന് പ​ത്തു കി​ലോ​മീ​റ്റ​റും മാ​റി​യാ​ണ് ക​ല്ല്യാ​ണ​ത്ത​ണ്ടി​ലെ ഈ ​പ്ര​ഭ​വ​കേ​ന്ദ്രം. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നാ​ൽ ഇ​വി​ടെ​യു​ള്ള ഭൂ​ക​ന്പ​മാ​പി​നി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് കെ ​എ​സ്ഇ​ബി​യു​ടെ ആ​ല​ടി, കു​ള​മാ​വ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് റീ​ഡിം​ഗ് എ​ടു​ത്ത​ത്. 1974 മു​ത​ലു​ള്ള രേ​ഖ​ക​ൾ​പ്ര​കാ​രം ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 351 ത​വ​ണ​യാ​ണ് ചെ​റു​തും വ​ലു​തു​മാ​യ ഭൂ​ക​ന്പ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ൽ 41 ത​വ​ണ​യു​ണ്ടാ​യ ച​ല​ന​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്രം ഈ​രാ​റ്റു​പേ​ട്ട​യാ​യി​രു​ന്നു. കു​ള​മാ​വ്, പാ​ലാ, ഉ​ളു​പ്പൂ​ണി എ​ന്നീ സ്ഥ​ല​ങ്ങ​ളും പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യി​ട്ടുു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ക​ല്യാ​ണ​ത്ത​ണ്ട് പ്ര​ഭ​വ​കേ​ന്ദ്ര​മാ​കു​ന്ന​ത്.

ഇ​ടു​ക്കി​യി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത് ര​ണ്ടാ​യി​രം ഡി​സം​ബ​ർ പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു. ഇ​ത് റി​ക്ട​ർ സ്കെ​യി​ൽ അ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു​മാ​സ​ത്തി​നു​ശേ​ഷം 2001 ജ​നു​വ​രി​യി​ലു​ണ്ടാ​യ ഭൂ​ച​ല​നം 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​ള​യ​ശേ​ഷം അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​യ താ​പ​നി​ല​യു​ടെ വ്യ​ത്യാ​സ​വും ഭൂ​പാ​ളി​ക​ളി​ൽ ലി​ഗ​മെ​ന്‍റി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളും തു​ട​ർ​ച​ല​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ​ഴ​ത്തി​ൽ ച​ല​ന​മു​ണ്ടാ​കാ​തി​രു​ന്ന​താ​ണ് വ​ലി​യ ശ​ബ്ദ​വും മു​ഴ​ക്ക​വും ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment