ജെ​സി​ബി ലൈ​നി​ൽ കു​ടു​ങ്ങി; പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു; ഒ​ഴി​വാ​യ​തു വ​ൻ​ദു​ര​ന്തം

ചാ​വ​ക്കാ​ട് : ലോ​റി​യി​ൽ ക​യ​റ്റി വ​ന്ന ജെ​സി​ബി 11 കെ​വി ലൈ​നി​ൽ കു​ടു​ങ്ങി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ചാ​വ​ക്കാ​ട് തെ​ക്കെ ബൈ​പാ​സി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് അ​പ​ക​ടം.

പു​തി​യ ജെ​സി​ബി പൂ​ന​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഇ​ല​വ​ൻ കെ​വി ലൈ​നി​നോ​ടു ചേ​ർ​ന്നു വ​ലി​ച്ച കേ​ബി​ളു​ക​ൾ താ​ഴ്ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

ജെ​സി​ബി കൊ​ളു​ത്തി വ​ലി​ച്ച​തോ​ടെ പോ​സ്റ്റ് ഒ​ടി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സ​മീ​പ​ത്ത് പോ​സ്റ്റി​നു താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യ്ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ലോ​റി ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും വൈ​ദ്യു​തി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Related posts

Leave a Comment