കൗമാരലോകം പന്തു തട്ടി തുടങ്ങി; ആവേശത്തോടെ ആരാധകർ

ന്യൂഡൽഹി/മുംബൈ: വരുംകാല ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള കൗമാര ലോകകപ്പിന് പന്തുരുണ്ട് തുടങ്ങി. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാൽപ്പന്തുകളിയുടെ ലോക ടൂർണമെന്‍റിന് ഡൽഹിയിലും മുംബൈയിലും ഒരേസമയം കിക്കോഫ് നടന്നു. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊളംബിയയും ഘാനയും മാറ്റുരയ്ക്കുന്പോൾ നവി മുബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ യൂറോപ്യൻ കരുത്തരായ തുർക്കിയെ നേരിടുകയാണ് ന്യൂസിലൻഡ്.

ഇതിന് പുറമേ രാത്രി എട്ടിന് രണ്ടു കളികൾ കൂടി ഇന്നുണ്ട്. ആദ്യമായി ഒരു ഫുട്ബോൾ ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യ അമേരിക്കൻ കൗമാരനിരയോട് പന്ത് തട്ടിയാണ് തുടങ്ങുന്നത്. അതേസമയം ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വ കഴിഞ്ഞ തവണത്തെ റണ്ണേഴ് അപ്പായ മാലിയെ നേരിടും.

ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ 28ന് ​കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ സോ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ന്യൂ​ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, കൊ​ച്ചി, മും​ബൈ, ഗോ​ഹ​ട്ടി, ഗോ​വ എ​ന്നീ ആ​റു വേ​ദി​ക​ളി​ലാ​യി 52 മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ലോ​ക​ഫു​ട്ബോ​ളി​ലെ അ​തി​കാ​യ​രാ​യ ബ്ര​സീ​ൽ, ജ​ർ​മ​നി, സ്പെ​യി​ൻ, ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട്, മെ​ക്സി​ക്കോ, കൊ​ളം​ബി​യ, ചി​ലി മു​ത​ൽ ഗി​നിയ, ഇ​റാ​ൻ വ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു. നൈ​ജ​ർ, ന്യൂ ​കാ​ലി​ഡോ​ണി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ലോ​ക​ക​പ്പി​ന് ആ​ദ്യ​മാ​യി യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കും ലോകകപ്പ് യോഗ്യത ലഭിക്കുകയായിരുന്നു.

Related posts